സിനിമയില്‍ താരങ്ങളുടെ ശമ്പളം എപ്പോഴും വലിയ ചര്‍ച്ചയായ സാഹചര്യത്തിൽ ആമിർ ഖാന്‍റ പ്രതിഫലമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. 'താന്‍ ഇരുപത് വര്‍ഷത്തോളമായി സിനിമക്ക് പ്രതിഫലം വാങ്ങാറില്ലെന്ന് ബോളിവുഡ് സൂപ്പര്‍താരം ആമിർ ഖാൻ പറയുന്നു. സിനിമ വ്യവസായത്തിന്‍റെ സുസ്ഥിരത ഉറപ്പാക്കാൻ താരങ്ങൾ പ്രതിഫലം കുറക്കണമെന്ന് വിവിധ ഭാഷകളിലെ നിര്‍മാതാക്കള്‍ സംസാരിക്കുന്ന സാഹചര്യത്തിലാണ് ആമിർ ഖാന്‍റ വാക്കുകൾ വൈറലാകുന്നത്. എ.ബി.പി ലൈവ് ഇവന്‍റില്‍ സംസാരിക്കവൊണ് ആമിർ ഈ കാര്യം വ്യക്തമാക്കിയത്.
സൂപ്പർ സ്റ്റാർ പദവി ഉണ്ടായിരുന്നിട്ടും താരേ സമീൻ പർ പോലുള്ള സിനിമകൾ തനിക്ക് എങ്ങനെ ചെയ്യാൻ കഴിഞ്ഞു എന്നതിനെ കുറിച്ചും താരം സംസാരിച്ചു. 'ആ ചിത്രത്തിന്‍റെ കഥ കേട്ടപ്പോള്‍ അത് തീര്‍ച്ചയായും ജനം കാണേണ്ട സിനിമയാണെന്ന് തോന്നി. കഥ കേട്ട് ഞാന്‍ കുറേ കരഞ്ഞു. എന്നാല്‍ ചിത്രം ചെയ്യണമെങ്കില്‍ എന്‍റെ പ്രതിഫലം പ്രശ്നായിരുന്നു. എന്‍റെ പ്രതിഫലം ഒഴിച്ച് നിര്‍ത്തിയാല്‍ ചിത്രം 10-20 കോടിക്ക് തീരും. അപ്പോഴാണ് ലാഭം പങ്കുവെക്കാമെന്ന് തീരുമാനിക്കുന്നത്.
'ഞാൻ ലാഭ വിഹിത മാതൃകയിലാണ് പണം സമ്പദിക്കുന്നത്. പണ്ടത്തെ തെരുവ് കലാകാരന്മാരുടെ രീതിയാണിത്. അവര്‍ തെരുവില്‍ പ്രകടനം നടത്തുന്നു. അതിന് ശേഷം തലയിലെ തൊപ്പി കാഴ്ചക്കാരിലേക്ക് നീട്ടുന്നു. പ്രകടനം കാഴ്ചക്കാർക്ക് ഇഷ്ടമാണെങ്കിൽ അവര്‍ക്ക് വല്ലതും നല്‍കാം, നല്‍കാതിരിക്കാം. അതുപോലെ, എന്‍റെ സിനിമ വിജയിച്ചാൽ ഞാൻ സമ്പാദിക്കുന്നു. ഇല്ലെങ്കിൽ എനിക്ക് സമ്പാദ്യം കിട്ടില്ല. 20 വർഷത്തിലേറെയായി ഞാന്‍ ഈ മാതൃകയാണ് പിന്തുടരുന്നത്. ഞാൻ ശമ്പളം വാങ്ങുന്നില്ല'. ആമിര്‍ പറഞ്ഞു.
3 ഇഡിയറ്റ്സ് വിജയിച്ച, ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. സിനിമ ധാരാളം പണം സമ്പാദിക്കുകയും ചെയ്തു. അങ്ങനെ ആ ലാഭത്തിൽ എനിക്കും ഒരു പങ്ക് കിട്ടി. അടിസ്ഥാനപരമായി എന്റെ വരുമാനം സിനിമക്ക് ലഭിക്കുന്ന സ്വീകാര്യതയെയും അത് എത്തുന്ന പ്രേക്ഷകരെയും ആശ്രയിച്ചിരിക്കുന്നു. നിർമാതാക്കളുടെ മേലുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനു പുറമേ ലാഭം പങ്കിടലിന് മറ്റൊരു പ്രധാന വശമുണ്ട്. ഇതിലൂടെ ഇഷ്ടമുള്ള സിനിമകൾ ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. ചെലവുകളുടെ ഭാരമില്ല. ബജറ്റുകൾ വർധിപ്പിക്കേണ്ടതില്ല. പിന്നെ ശേഖരിച്ച പണം തിരികെ ലഭിക്കാൻ ഒരു ബഹളവും പിരിമുറുക്കവുമില്ല. ആമിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.