ഷാറൂഖ് ഖാന് 'സ്വദേശ്' എന്ന സിനിമയുടെ ഓഫർ ലഭിക്കുന്നതിന് മുമ്പ് സംവിധായകൻ നടൻ ആമിർ ഖാനെ ചിത്രത്തിനായി സമീപിച്ചിരുന്നു. എന്നാൽ അദ്ദേഹം അത് നിരസിച്ചു. ചിത്രം ബോറടിപ്പിക്കുന്നതായി തോന്നിയെന്ന് ആമിർ പറഞ്ഞു. വിരസമായ രീതിയിൽ ഒരു നല്ല സന്ദേശം പങ്കുവെക്കാന്ഡ ശ്രമിച്ചാൽ അത് നടക്കില്ലെന്ന് സിനിമയുടെ സംവിധായകൻ അശുതോഷ് ഗോവാരിക്കറിനോട് താൻ പറഞ്ഞതായും ആമിർ പങ്കുവെച്ചു. സൂമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'സ്വദേശ്' പിന്നീട് ഷാരൂഖ് ഖാന്റെ ഏറ്റവും നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലൊന്നായി മാറി. പക്ഷേ താൻ ഇതുവരെ ആ ചിത്രം കണ്ടിട്ടില്ലെന്ന് ആമിർ വ്യക്തമാക്കി. 'ലഗാൻ' നിർമിക്കുമ്പോൾ സംവിധായകൻ കഥ പറഞ്ഞു തന്നിരുന്നു. അന്ന് അതിന് 'കാവേരി അമ്മ' എന്നായിരുന്നു പേര്. ചിത്രത്തിൽ കാവേരി അമ്മ എന്നത് നായക കഥാപാത്രമായ മോഹൻ ഭാർഗവയുടെ വളർത്തമ്മയുടെ പേരായിരുന്നു. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഒരു ആഖ്യാനമായിരുന്നു 'സ്വദേശ്'. ഇഷ്ടപ്പെട്ടോ എന്ന സംവിധായകന്‍റെ ചോദ്യത്തിന്, ഈ പ്രതികരണം നിങ്ങൾ കേൾക്കേണ്ടത് വളരെ പ്രധാനമാണ്, എനിക്ക് ബോറടിച്ചു' എന്ന് പറഞ്ഞു' -എന്നാണ് താൻ മറുപടി പറഞ്ഞതെന്ന് ആമിർ വ്യക്തമാക്കി.
സിനിമയുടെ ഉദ്ദേശ്യം തനിക്ക് എത്രത്തോളം ഇഷ്ടപ്പെട്ടുവെന്ന് അശുതോഷിനോട് പറഞ്ഞെങ്കിലും അത് പ്രേക്ഷകർക്ക് രസകരമായി തോന്നില്ലെന്ന് നടൻ വ്യക്തമാക്കി. 'ഞാൻ ഇതുവരെ സിനിമ കണ്ടിട്ടില്ല, ഷാറൂഖിന്റെ അഭിനയം പ്രേക്ഷകർക്ക് ശരിക്കും ഇഷ്ടപ്പെട്ടുവെന്ന് ഞാൻ ശ്രദ്ധിച്ചു' -അദ്ദേഹം പറഞ്ഞു.
അശുതോഷ് ഗോവാരിക്കർ സംവിധാനവും നിർമാണവും നിർവഹിച്ച 'സ്വദേശ്' എന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ, ഗായത്രി ജോഷി, കിഷോരി ബല്ലാൽ, ദയാ ശങ്കർ പാണ്ഡെ, രാജേഷ് വിവേക്, ലേഖ ടണ്ടൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. 2004 ഡിസംബർ 17നാണ് ചിത്രം പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.