'സൽമാന്‍റെയും ഷാറൂഖിന്‍റെയും ആ ചിത്രങ്ങളോട് ഇഷ്ടം കൂടുതൽ, പത്താനും ജവാനും കണ്ടിട്ടില്ല' -ആമിർ ഖാൻ

ആമിർ ഖാൻ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവരെ സിനിമയിലെ എതിരാളികളായി പലരും വിശേഷിപ്പിക്കാറുണ്ട്. എന്നാൽ അവർ പരസ്പരം ബഹുമാനിക്കുന്നു എന്നതിന്‍റെ പല ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, സൽമാനോടും ഷാരൂഖിനോടുമുള്ള തന്റെ ആരാധനയെക്കുറിച്ച് ആമിർ തുറന്നുപറഞ്ഞു. രണ്ട് താരങ്ങളും അഭിനയിച്ച തന്റെ പ്രിയപ്പെട്ട ചിത്രങ്ങളെക്കുറിച്ച് അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.

'സൽമാന്റെ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം ബജ്രംഗി ഭായിജാനും ദബാംഗുമാണ്. ഷാരൂഖിന്‍റേതായി എനിക്ക് ദിൽവാലെ ദുൽഹനിയ ലേ ജായേംഗേയും കുച്ച് കുച്ച് ഹോത്താ ഹേയുമാണ് ഏറെ ഇഷ്ടം. അദ്ദേഹത്തിന്റെ സമീപകാല ചിത്രങ്ങളായ പത്താൻ, ജവാൻ എന്നിവ ഞാൻ കണ്ടിട്ടില്ല' -അദ്ദേഹം പറഞ്ഞു.

കുറച്ചുനാൾ മുമ്പ്, സൽമാൻ ഖാനും ഷാരൂഖ് ഖാനുമൊത്തുള്ള ഒരു ചിത്രത്തെക്കുറിച്ച് ആമിർ ഖാൻ സംസാരിച്ചിരുന്നു. താൻ ഇരുവരെയും കണ്ടുമുട്ടിയതായും, ഇത്രയും വർഷങ്ങൾ സിനിമ വ്യവസായത്തിൽ ഉണ്ടായിട്ടും ഒരു സിനിമയിലെങ്കിലും ഒരുമിച്ച് അഭിനയിച്ചില്ലെങ്കിൽ അത് പ്രേക്ഷകരോടുള്ള അനീതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'സൽമാനും ഷാരൂഖും ഞാനും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു... ശരിയായ തിരക്കഥ വരുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. പ്രേക്ഷകരും ഞങ്ങളെ ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ അതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. നല്ല കഥ വന്നാൽ, ഞങ്ങൾ തീർച്ചയായും അത് ചെയ്യും' -എന്നാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

Tags:    
News Summary - Aamir Khan lists favourite performances of Salman Khan, Shah Rukh Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.