പുതിയ പ്രണയം വെളിപ്പെടുത്തി ആമിർ ഖാൻ; ‘ഒന്നര വർഷമായി ഗൗരിയും ഞാനും ഒരുമിച്ചാണ്...’

മുംബൈ: തന്‍റെ പുതിയ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ആമിർ ഖാൻ. ബംഗളൂരു സ്വദേശിനിയായ ഗൗരി സ്പ്രാറ്റ് ആണ് ആമിറിന്‍റെ പുതിയ പങ്കാളി. പ്രസ് മീറ്റിനിടെ മാധ്യമങ്ങളോട് ആമിർ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.

25 വർഷം മുമ്പാണ് ഞങ്ങൾ കണ്ടത്. ഇപ്പോൾ ഞങ്ങൾ പങ്കാളികളാണ്, പരസ്പരം പ്രതിബദ്ധതയുള്ളവരാണ്. ഒന്നര വർഷമായി ഞങ്ങൾ ഒരുമിച്ചാണ് ജീവിക്കുന്നത്. ഇന്നലെ സൽമാൻ ഖാനും ഷാരൂഖ് ഖാനും ഗൗരിയെ പരിചയപ്പെടുത്തി -ആമിർ പറഞ്ഞു. മുൻ ഭാര്യമാരുമായി നല്ല ബന്ധം സൂക്ഷിക്കാൻ കഴിയുന്നതിൽ താൻ ഭാഗ്യവാനാണെന്നും ആമിർ കൂട്ടിച്ചേർത്തു.

നാളെയാണ് ആമിറിന്‍റെ ജന്മദിനം. മാർച്ച് 14ന് നടന് 60 വയസ്സാകും. ഇതിനിടെയാണ് പുതിയ കൂട്ടുകാരിയെക്കുറിച്ച് ആമിർ തുറന്നുപറഞ്ഞത്. ഗൗരി എന്ന യുവതിയുമായി ആമിര്‍ ഡേറ്റിങ്ങിലാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

റീന ദത്തയാണ് ആമിറിന്‍റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ജുനൈദ്, ഇറ എന്നീ മക്കളുണ്ട്. 2005ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തു. 2011ൽ ഇരുവരും വേർപിരിഞ്ഞു.

Tags:    
News Summary - Aamir Khan Confirms Relationship With Gauri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.