മലയാളി മരിക്കുവോളം മറക്കാത്ത സത്യനെന്ന സത്യൻ മാഷിന്‍റെ ഓർമകളുമായി ഷീല

ന്ത്യൻ സിനിമ ചരിത്രത്തിലെ അഭിമാന തിളക്കം. ആദ്യമായി ദേശീയ അവാർഡ്​ നേടിയ ചിത്രം നീലക്കുയിലിലെ നായകൻ. ഓടയിൽനിന്നിലെ പപ്പുവിനെയും ചെമ്മീനിലെ പളനിയെയും അനശ്വരമാക്കിയ സത്യൻ എന്ന പ്രിയപ്പെട്ട സത്യൻ മാഷ്​. അഭിനയത്തെ മാത്രം നെഞ്ചേറ്റിയ നടൻ. സിനിമയുടെ വെള്ളിവെളിച്ചത്തിൽനിന്ന്​ അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗവും. രക്താർബുദം ജീവനെ കാർന്നുതിന്നു​േമ്പാഴും അഭിനയിച്ചുകൊണ്ട്​ മരിക്കണമെന്ന ആഗ്രഹിച്ച്​ ഒരു സിനിമയിൽനിന്ന്​ മറ്റൊന്നിലേക്ക്​ ഓടിനടന്ന്​ അഭിനയിച്ച നടൻ. മലയാളത്തിന്‍റെ അനശ്വര നായകൻ വിടപറഞ്ഞിട്ട്​ അരനൂറ്റാണ്ട്​ പിന്നിടു​േമ്പാൾ മലയാളത്തിന്‍റെ നിത്യഹരിത നായിക ഷീല ഓർമിക്കുകയാ​ണ്​ സത്യനെ.

58ാമത്തെ വയസിലായിരുന്നു സത്യന്‍റെ വിയോഗം. അതിനിടയിൽ മികച്ച വേഷങ്ങൾ സത്യ​ൻ മാഷിനെ തേടിയെത്തി. സത്യൻ -ഷീല കൂട്ടുകെട്ടിൽ ചെമ്മീൻ, അനുഭവങ്ങൾ പാളിച്ചകൾ, കളിത്തോഴി, അശ്വമേധം, വാഴ്​വേ മായം തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ പിറന്നു. ഒരുമിച്ച്​ അഭിനയിക്കു​േമ്പാഴും അദ്ദേഹത്തിന്‍റെ രോഗാവസ്​ഥയെക്കുറിച്ച്​ കൂടുതൽ അറിഞ്ഞിരുന്നില്ലെന്ന്​ പറയുകയാണ്​ ഷീല.


അനുഭവങ്ങൾ പാളിച്ചകൾ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ്​ അദ്ദേഹത്തിന്‍റെ രോഗത്തിന്‍റെ ഗുരുതരാവസ്​ഥയെക്കുറിച്ച്​ മനസിലായത്​. അന്ന്​ വെള്ളസാരിയു​ടുത്ത്​ ഒരു മരച്ചുവട്ടിൽ അദ്ദേഹം എന്‍റെ മടിയിൽ തലവെച്ച്​ സംസാരിക്കുന്ന രംഗമുണ്ടായിരുന്നു. ഷൂട്ടിങ്​ കഴിഞ്ഞ്​ എഴുന്നേറ്റപ്പോൾ സാരിയിൽ നിറയെ രക്തമായിരുന്നു. അദ്ദേഹത്തിന്‍റെ മൂക്കിൽനിന്ന്​ രക്തം വന്നുകൊണ്ടിരിക്കുകയായിരുന്നു. രക്താർബുദമാണെന്ന്​ അറിയാമായിരുന്നെങ്കിലും അത്രയും ഗുരുതരമാണെന്ന്​ അറിയില്ലായിരുന്നു. തുണികൊണ്ട്​ മൂക്ക്​ തുടച്ചും ഒറ്റക്കൈയിൽ വാഹനം ഓടിച്ചാണ്​ അന്ന്​ അദ്ദേഹം ഒറ്റക്ക് ആശുപത്രിയിൽ​ പോകുകയായിരുന്നുവെന്നും ഷീല പറയുന്നു.


തനിക്ക്​ എന്തെല്ലാം പ്രശ്​നങ്ങളുണ്ടായാലും പറയുന്ന സമയത്ത് തന്നെ സത്യന്‍മാഷെത്തും. വാഹന സൗകര്യമോ മറ്റു സൗഭാഗ്യങ്ങളോ ഇല്ലാത്ത കാലത്ത്, സത്യന്‍മാഷ് തന്‍റെ സമയനിഷ്ഠയില്‍ ഉറച്ചുനിന്ന​ു. തനിക്ക് എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും പറയുന്ന സമയത്ത് തന്നെ സത്യന്‍മാഷെത്തും. രാവിലെ ആറ് മണിക്ക് സ്റ്റുഡിയോയില്‍ എത്തണമെന്ന് പറഞ്ഞാല്‍ കൃത്യം അഞ്ചരയ്ക്ക് തന്നെ എത്തിയിരിക്കും. ആരും എത്തിയില്ലെങ്കിലും ഒരു പരിഭവവും പിണക്കവുമില്ലാതെ അദ്ദേഹം അവിടെ ഉണ്ടാകും. സത്യന്‍ സാറിന്‍റെ മരണം വരെ ആ സമയനിഷ്ഠ അദ്ദേഹം പാലിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും സമയത്തിന്‍റെ കാര്യത്തില്‍ മാറ്റം വരുത്തിയിട്ടില്ല -ഷീല പറയുന്നു.


പലപ്പോഴും അദ്ദേഹത്തിന് മുമ്പേ ലൊക്കേഷനില്‍ എത്തണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും സാധിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ ആ സമയനിഷ്ഠയാണ് ഇന്നുമെന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്​. മലയാള സിനിമയിലെ പുതുതലമുറയോട് എനിക്ക് പറയാനുള്ളതും അതു തന്നെ. സത്യന്‍മാഷിന്‍റെ ഏറ്റവും നല്ല സ്വഭാവഗുണമേതെന്ന് ചോദിച്ചാലും ഈ സമയനിഷ്ഠ തന്നെ ചൂണ്ടിക്കാണിക്കും. മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും അടക്കമുള്ള നടന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അവരുമൊക്കെ ഇതുപോലെ സമയനിഷ്ഠ പാലിക്കുന്നവരാണ്. ഇന്ന് സൗകര്യങ്ങളും അവസരങ്ങളും എല്ലാം ഉണ്ടായെങ്കിലും സമയത്തിന് മാത്രം വിലയില്ലാതായി. അരനൂറ്റാണ്ട് പിന്നിടുന്ന സത്യന്‍മാഷിന്‍റെ ഓര്‍മ്മയില്‍ ഇന്നുമെന്‍റെ മനസ്സ് അണയാതെ നില്‍ക്കുന്നത് അദ്ദേഹം സമയത്തിന് നല്‍കിയ വില തന്നെയാണ് ഷീല കൂട്ടിച്ചേർത്തു.

Tags:    
News Summary - 50th death anniversary of actor Sathyan artist sheela remember

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.