ന്യൂയോർക്: അമേരിക്കൻ നടനും ടെലിവിഷൻ താരവുമായ ബിൽ കോബ്സ് അന്തരിച്ചു. 90 വയസായിരുന്നു. കാലിഫോർണിയയിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങൾ അലട്ടുന്നുണ്ടായിരുന്നു.
ദി ഹഡ്‌സക്കർ പ്രോക്‌സി (1994), ദി ബോഡിഗാർഡ് (1992), നൈറ്റ് അറ്റ് ദ മ്യൂസിയം(2006) എന്നീ ചിത്രങ്ങളിലെ വേഷങ്ങളാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. 1974ൽ ദ ടേക്കിങ് ഓഫ് പെൽഹാം വൺ ടു മ്രീ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. 200 ലധികം സിനിമകളിലും നിരവധി ടെലിവിഷൻ ഷോകളിലും വേഷമിട്ടു. ഡിനോ ഡനാ എന്ന സീരീസിലൂടെ ടേ ടൈം എമ്മി പുരസ്കാരം സ്വന്തമാക്കി. 2020 ൽ റിലീസ് ചെയ്ത ബ്ലോക്ക് പാർട്ടിയാണ് അവസാനം വേഷമിട്ട ചിത്രം.
1934ൽ ഒഹായോയിലെ ക്ലീവ്‍ലാൻഡിലാണ് കോബ്സ് ജനിച്ചത്. സിനിമയിൽ അഭിനയിക്കാൻ ഏറെ താൽപര്യമുണ്ടായിരുന്ന അദ്ദേഹം 1960കളിൽ അവസാനത്തിൽ ന്യൂയോർക്കിലേക്ക് താമസംമാറ്റി. അക്കാലത്ത് ടാക്സി ഡ്രൈവറായും കളിപ്പാട്ടങ്ങൾ വിറ്റുമാണ് ജീവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.