Posted On
date_range Updated On
date_range ഖുശ്ബുവിന് 40.96 കോടിയുടെ സ്വത്ത്, പഠനം എട്ടാം ക്ലാസ്
ചെന്നൈ: നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബുവിന് 40.96 കോടിയുടെ സ്വത്തുക്കൾ. ചെന്നൈ ആയിരംവിളക്ക് നിയമസഭ മണ്ഡലത്തിൽ മത്സരിക്കുന്ന അവർ നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇൗ വിവരം വെളിപ്പെടുത്തിയത്.
34.56 കോടിയുടെ സ്ഥാവര സ്വത്തുക്കളും 6.39 കോടിയുടെ ജംഗമ വസ്തുക്കളുമുണ്ട്. എട്ടാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. ഖുശ്ബുവിെൻറ പക്കൽ 1068 പവൻ സ്വർണവും 78 കിലോ വെള്ളിയുമുണ്ട്.
ഭർത്താവ് സുന്ദറിെൻറ ൈകവശം 495 ഗ്രാം സ്വർണവും ഒമ്പതു കിലോ വെള്ളിയുമുണ്ടെന്നാണ് രേഖ. 1.51 കോടിയാണ് വാർഷിക വരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.