തിരുവനന്തപുരം: കേരളം ഇനി ആരു ഭരിക്കുെമന്ന ആകാംക്ഷക്ക് നാളെ അറുതി. തുടർഭരണമെന്ന കൂട്ട സർവേ ഫലങ്ങളുടെ അധിക ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. യു.ഡി.എഫാകെട്ട തെറ്റിയ സർവേകളുടെ പട്ടികയിലേക്ക് ഇത് തള്ളുന്നു. ലോക്സഭയിലും പാല ഉപതെരഞ്ഞെടുപ്പിലും സർവേകളുടെ നേർ വിപരീതമായിരുന്നു ഫലം. അതിലാണ് ശേഷിക്കുന്ന മണിക്കൂറുകളിലും യു.ഡി.എഫിെൻറ സകല പ്രതീക്ഷയും.
തുടർഭരണ ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞതിനെക്കാൾ മികച്ച വിജയമെന്നാണ് അദ്ദേഹത്തിെൻറ അവകാശവാദം. വിജയിച്ചാൽ തൊട്ടടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നുപോലും അന്തഃപുര സംസാരമുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും വിജയിക്കുമെന്നതിൽ അശേഷമില്ല ആശങ്ക. പിണറായിയുടേത് പരാജിതെൻറ കപട ആത്മവിശ്വാസമെന്ന് തള്ളുകയാണ് ചെന്നിത്തല. വോെട്ടണ്ണൽ നടപടികളെല്ലാം തെരഞ്ഞെടുപ്പ് കമീഷൻ പൂർത്തിയാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും എണ്ണൽ.
ആഹ്ലാദ പ്രകടനങ്ങൾ വേണ്ടെന്നാണ് പൊതുധാരണ. തപാൽ ബാലറ്റുകൾ രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. യന്ത്രങ്ങൾ 8.30 മുതലും. ഫലസൂചനകൾ ഉടൻ ലഭിച്ചുതുടങ്ങും. അന്തിമ ഫലം പതിവിലും വൈകുമെന്നാണ് സൂചന. തപാൽ വോട്ടുകളുടെ എണ്ണക്കൂടുതലാണ് കാരണം. വോെട്ടണ്ണുന്ന ഹാളുകളുടെയും മേശകളുടെയും എണ്ണം കാര്യമായി കൂട്ടിയിട്ടുണ്ട്. കഴിഞ്ഞതവണ 140 ഹാൾ ഉണ്ടായിരുന്നത് 633 ആയി ഉയർത്തി. ഒരു ഹാളിൽ 14 ടേബിൾ എന്നത് ഏഴാക്കി കുറച്ചു. സാമൂഹിക അകലം ഉറപ്പാക്കാനാണിത്. ഏപ്രിൽ 28 വരെ 4,54,237 തപാൽ ബാലറ്റ് പോൾ ചെയ്തിട്ടുണ്ട്. കാൽലക്ഷം ജീവനക്കാരെ എണ്ണലിനായി നിയോഗിച്ചു.
തെരഞ്ഞെടുപ്പ് ഫലസൂചനകൾ മാധ്യമങ്ങൾക്ക് നൽകിയിരുന്ന സംവിധാനം ഇക്കുറിയില്ല. കമീഷെൻറ വെബ്സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകും. 'വോട്ടർ ഹെൽപ്ലൈൻ ആപ്പി'ലൂടെയും ഫലമറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.