അയ്യപ്പനെ കുറിച്ച്​ പിണറായി പറഞ്ഞാൽ ആര്​ വിശ്വസിക്കാൻ; നിലപാട്​ മാറ്റം പരാജയഭീതി മൂലം -ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ജനങ്ങൾക്ക്​ ഉപകാരം ചെയ്യുന്ന ഇടത്​ സർക്കാറിന്​ അയ്യപ്പന്‍റെയും ദേവഗണങ്ങളുടെയും പിന്തുണയുണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്​താവനക്ക്​ മറുപടിയുമായി മുതിർന്ന ​േകാൺഗ്രസ്​ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. ശബരിമലയിൽ വിശ്വാസ ആദർശങ്ങളും അംഗീകരിച്ച്​ കൊണ്ട്​ സുപ്രീം കോടതിയിൽ സത്യവാങ്​മൂലം സമർപിച്ചത്​ യു.ഡി.എഫാണ്​.

വിശ്വാസ, ആചാര, അനുഷ്​ടാനങ്ങൾക്കെതിരായി സത്യവാങ്​മൂലം സമർപിച്ചത്​ പിണറായി വിജയനാണ്​. അത്​ ഇപ്പോഴും പിൻവലിച്ചിട്ടില്ല. അതാണ്​ സുപ്രീം കോടതിയിൽ ഇപ്പോഴും നിലനിൽക്കുന്നത്​. പിൻവലിക്കാൻ പറയു​േമ്പാൾ നിഷേധാത്മകമായ മറുപടിയാണ്​ നൽകിയതെന്ന കാര്യം ആരും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ്​ സമയത്തെ പിണറായിയുടെ ഇത്തരമൊരു നിലപാട്​ അത്ഭുതപ്പെടുത്തി. എൻ.എസ്​.എസ്​ ശബരിമല വിഷയത്തിൽ എല്ലാകാലത്തും ഒരേ നിലപാടാണ്​ എടുത്ത്​ പോന്നത്​. അവരെ വിമർശിക്കുന്ന നടപടിയായിരുന്നു പിണറായി കൈകൊണ്ടുപോന്നത്​. പരാജയ ഭീതി മൂലമാണ്​ എല്ലാകാലത്തും എതിർ നിലപാടെടുത്ത്​ ​വോ​ട്ടെടുപ്പ്​ ദിനം മാറ്റിപറയുന്നതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തത്​.

ശബരിമലയിൽ സാധ്യമായതെല്ലാം യു.ഡി.എഫ്​ അധികാരത്തിൽ വന്നാൽ ചെയ്യും. കോൺഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി സ്വപ്നം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ ശക്തമായ തിരിച്ചുവരവിന് കേരളം തുടക്കം കുറിക്കുമെന്നും കോൺഗ്രസില്ലാത്ത ഭാരതം മോദിയുടെയും ബി.ജെ.പിയുടെയും സ്വപ്​നം മാത്രമാണെന്ന്​ ഉമ്മൻ ചാണ്ടി പറഞ്ഞു.

Tags:    
News Summary - people will not believe pinarayi vijayans comment on ayyappa- oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.