വയനാട്ടിൽ വോട്ടെടുപ്പ് വൈകീട്ട് ആറുവരെ

കൽപറ്റ: നക്‌സല്‍ ബാധിത പ്രദേശമായതിനാല്‍ വയനാട് ജില്ലയില്‍ പോളിങ് സമയം വൈകീട്ട് ആറുവരെ മാത്രമായിരിക്കുമെന്നും വോട്ടര്‍മാര്‍ നേര​േത്ത വോട്ടവകാശം വിനിയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ല കലക്ടര്‍ ഡോ. അദീല അബ്​ദുല്ല അറിയിച്ചു.

മറ്റു ജില്ലകളില്‍ ഏഴുവരെ പോളിങ് സമയമുണ്ടെങ്കിലും ജില്ലയില്‍ ഒരു മണിക്കൂര്‍ സമയം കുറവാണ്. കോവിഡ് പോസിറ്റിവായവരും നിരീക്ഷണത്തില്‍ കഴിയുന്നവരും അവസാന ഒരു മണിക്കൂറില്‍ വോട്ടു ചെയ്യാനെത്തുന്നതിനാല്‍ ജില്ലയിലെ വോട്ടര്‍മാര്‍ അഞ്ചു മണിക്കു മുമ്പായി വോട്ടു ചെയ്യണമെന്ന്​ കലക്ടര്‍ അഭ്യര്‍ഥിച്ചു.

412 ബൂത്തുകളില്‍ വെബ് കാസ്​റ്റിങ്

കൽപറ്റ: ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്‍പ്പെടെ 412 പോളിങ് സ്‌റ്റേഷനുകളില്‍ വെബ്കാസ്​റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. 39 പോളിങ് ബൂത്തുകളില്‍ വീഡിയോഗ്രഫിയും സി.സി.ടി.വി സംവിധാനവും നിരീക്ഷണത്തിനായി ഒരുക്കിയിട്ടുണ്ട്.

അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് ഇവ നടപ്പാക്കുന്നത്. വെബ്കാസ്​റ്റിങ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനായി കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും.

Tags:    
News Summary - maoist threat voting in wayand till 6 pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.