എട്ട്​​​ ജില്ലകളിൽ ഇടത്​ മുന്നേറ്റം; യു.ഡി.എഫ്​ മുന്നേറുന്നത്​ മൂന്ന്​ ജില്ലകളിൽ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോ​ട്ടെണ്ണൽ പൂർത്തിയാകു​േമ്പാൾ എട്ട്​​ ജില്ലകളിലും ഇടത്​ മു​ന്നണിയുടെ മുന്നേറ്റം. മുന്ന്​ ജില്ലകളിലാണ്​ യു.ഡി.എഫ്​ ലീഡ്​ ചെയ്യുന്നത്​. കണ്ണൂർ,കോഴിക്കോട്​, പാലക്കാട്​, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ്​ ഇടത്​ മുന്നേണി മുന്നേറുന്നത്​.

വയനാട്​, മലപ്പുറം, എറണാകുളം ജില്ലകളിലാണ്​ യു.ഡി.എഫ്​ ലീഡ്​ ചെയ്യുന്നത്​. ഇടുക്കി, കോട്ടയം, കാസർകോട് ജില്ലകളിൽ​ ഇ​േഞ്ചാടിഞ്ച്​ പോരാട്ടമാണ്​.

ഒന്നാം റൗണ്ട്​ വോ​ട്ടെണ്ണൽ പൂർത്തിയാവു​േമ്പാൾ 80ൽ കൂടുതൽ സീറ്റുകളിലാണ്​ ഇടതുമുന്നേണി മുന്നേറുന്നത്​. 50ഓളം സീറ്റുകളിൽ യു.ഡി.എഫും മുന്നേറുന്നു. നിലവിൽ രണ്ടിടത്താണ്​ ബി.ജെ.പി മുന്നേറ്റം. 

Tags:    
News Summary - Left movement in eight districts; The UDF is advancing in three districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.