ഒല്ലൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.രാജന് കണ്ണാറയിൽ നൽകിയ സ്വീകരണം
കുന്നംകുളം: നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. ജയശങ്കര്‍ ജന്മനാടായ കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. കാട്ടകാമ്പാല്‍ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയായിരുന്നു തുടക്കം. ചിറക്കല്‍ സെൻററില്‍നിന്ന് ആരംഭിച്ച പര്യടനം ന്യൂനപക്ഷ സെല്‍ സംസ്ഥാന സെക്രട്ടറി ഉമ്മര്‍ കടങ്ങോട് ഉദ്ഘാടനം ചെയ്തു.
െതരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് എം.എസ്. മണികണ്ഠന് അധ്യക്ഷത വഹിച്ചു. വി.സി. ലത്തീഫ്, വി.ആര്. സജിത്ത്, ഇ.എം. കുഞ്ഞുമോള്‍ ഹാജി, വില്‍സണ്‍ പാലാട്ടുമുറി, എന്‍.എം. റഫീഖ്, കെ.എ. മുരളീധരന്, അബ്ദുല്‍ മജീദ്, എം.എം. അലി, ജിഷാര്‍ കോട്ടോല്‍ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തിയ ശേഷം കോട്ടോലില്‍ സമാപിച്ചു. ജയശങ്കറിെൻറ ഇളയ മകനും മൂന്നാം ക്ലാസ് വിദ്യാർഥിയുമായ അര്‍ജുനും രംഗത്തുണ്ടായിരുന്നു.
വേലൂർ: എൽ.ഡി.എഫ് വെള്ളാറ്റഞ്ഞൂർ ലോക്കൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും പുലിയന്നൂരിൽ നടന്നു. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു.
കെ.വി. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എ.സി. മൊയ്തീൻ, വി.പി. തോമസ്, ആർ. സതീഷ്, ഇ.എ. ദിനമണി, എം.എൻ. സത്യൻ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് വേലൂർ ലോക്കൽ കമ്മിറ്റി റാലിയും പൊതുയോഗവും നടത്തി. സി.പി.എം. സംസ്ഥാന കമ്മറ്റി അംഗം എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സി.കെ. കുഞ്ഞിപ്പൊറിഞ്ചു അധ്യക്ഷത വഹിച്ചു. കടങ്ങോട് ലോക്കൽ കമ്മിറ്റി റാലി സി.പി.ഐ സംസ്ഥാന നിർവാഹക സമിതി അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ടി.പി. ജോസഫ് അധ്യക്ഷത വഹിച്ചു.
എരുമപ്പെട്ടി: കുന്നംകുളം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എ.സി. മൊയ്തീൻ എരുമപ്പെട്ടി, കടങ്ങോട്, വേലൂർ പഞ്ചായത്തുകളിൽ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി. എരുമപ്പെട്ടി പഞ്ചായത്തിലെ കൊടുമ്പിൽനിന്ന് ആരംഭിച്ച പര്യടനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഡോ. പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. എം.എൻ. സത്യൻ, കെ.ടി. ഷാജൻ, ഇ.എ. ദിനമണി, എസ്. ബസന്ത് ലാൽ, പി.എസ്. പ്രസാദ്, സി.ജി. രഘുനാഥ്, കെ.ബി. ജയൻ, ഒ.കെ. ശശി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
മുതുവറ: യു.ഡി.എഫ് വടക്കാഞ്ചേരി മണ്ഡലം സ്ഥാനാർഥി അനിൽ അക്കരയുടെ പഞ്ചായത്തായ അടാട്ടിൽ യു.ഡി.എഫ് പ്രചാരണ റാലി നടത്തി. ചന്തയിൽനിന്ന് ആരംഭിച്ച് മുതുവറ ശിവക്ഷേത്ര മൈതാനിയിൽ സമാപിച്ചു.
പൊതുസമ്മേളനം കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് സി.വി. കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഭിലാഷ് പ്രഭാകർ അധ്യക്ഷത വഹിച്ചു. അനിൽ അക്കര, ഉമ്മർ ചെറുവായിൽ, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ജ്യോതി തുടങ്ങിയവർ സംസാരിച്ചു.
വടക്കാഞ്ചേരി: എൽ.ഡി.എഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളിയുടെ വിജയത്തിന് സ്പന്ദനം വടക്കാഞ്ചേരി കലാജാഥയുടെ ഉദ്ഘാടനം ഓട്ടുപാറയിൽ നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ നിർവഹിച്ചു. സ്പന്ദനം പ്രസിഡൻറ് സി.ഒ. ദേവസ്സി അധ്യക്ഷത വഹിച്ചു. സുഭാഷ് പുഴക്കൽ സ്വാഗതവും പി.കെ. സുബ്രമണ്യൻ നന്ദിയും പറഞ്ഞു.
ഒല്ലൂര്‍: ക്രൈസ്തവ സഭക്ക് വേണ്ടി സംസാരിക്കുന്നത് ബി.ജെ.പി മാത്രമാണെന്ന് തിരിച്ചറിയണമെന്ന് ബി. ഗോപാലകൃഷ്ണന്. ഒല്ലൂര്‍ പള്ളി സന്ദര്‍ശിച്ച് വികാരിയുമായി സംസാരിക്കുമ്പോഴാണ് അദ്ദഹം സ്വന്തം നിലപാട് വ്യക്തമാക്കിയത്. ഇന്ന് സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണ്.
കേരളത്തില്‍ ജനസംഖ്യയുടെ 40-44 ശതമാനമാണ് ക്രൈസ്തവര്‍. 50-55 ശതമാനമാണ് മുസ്ലിമുകള്. എന്നാല്‍ ഈ അനുപാതം പാലിക്കാതെ 20 ശതമാനം മാത്രം സംവരണമാണ് ക്രൈസ്തവര്‍ക്ക് ലഭിക്കുന്നത്. ലൗ ജിഹാദിെൻറ കാര്യത്തിലും ഇതേ നിലപാടാണ് ഇടത്-വലത് പക്ഷങ്ങൾക്കുള്ളത് -ഗോപാലകൃഷ്ണന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.