മോദി നല്ല നടന്‍, ശബരിമല വിഷയത്തിലെ കാപട്യം ജനം മനസിലാക്കി -എ.കെ. ആന്‍റണി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ എ.കെ. ആന്‍റണി. പ്രധാനമന്ത്രിയുടെ കാപട്യം ജനങ്ങൾക്ക്​ മനസിലായെന്നും ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ നരേന്ദ്ര മോദി ഒന്നും ചെയ്തില്ലെന്നും ആന്‍റണി കുറ്റപ്പെടുത്തി.

ശരണം വിളി ജനങ്ങളെ കബളിപ്പിക്കാനാണെന്നും നല്ല നടനാണ്​ മോദിയെന്നും അദ്ദേഹം പരിഹസിച്ചു.

മോദിയും അമിത് ഷായും ശ്രമിക്കുന്നത് കോൺഗ്രസ് മുക്ത ഭാരതത്തിനാണ്. കോൺഗ്രസ് വരാതിരിക്കാൻ കടുത്ത മത്സരം നടക്കുന്ന സ്​ഥലങ്ങളിൽ ബി.ജെ.പി എൽ.ഡി.എഫിന് വോട്ട് മറിക്കും. ആ ചതി തടയാൻ യു.ഡി.എഫ് പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻ.ഡി.എയുടെ നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി കോന്നിയിലെത്തിയ വേളയിലാണ്​ മോദി 'സ്വാമിയേ ശരണമയ്യപ്പാ' എന്ന്​ ശരണം വിളിച്ച്​ പ്രസംഗം ആരംഭിച്ചത്​​.

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പവിത്ര പുണ്യ സ​ങ്കേതങ്ങളെ തകർക്കാനാണ്​ സംസ്​ഥാന സർക്കാർ ശ്രമിച്ചതെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. ഊഷ്​മളമായി സ്വീകരിക്കേണ്ട അയ്യപ്പ ഭക്തൻമാരെ സർക്കാർ ലാത്തി ഉപയോഗിച്ച്​ നേരിട്ടുവെന്ന്​ മോദി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി ശരണം വിളിച്ച നടപടിയെ വിമർശിച്ച്​ നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - AK Antony criticises narendra modi on sabarimala issue based campaigning at konni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.