കോവിഡ് കാരണം പഠനം മുടക്കേണ്ട; അൽ സലാമ സ്കോളർഷിപ് പ്രഖ്യാപിച്ചു

അൽ സലാമ ഐ റിസർച്ച് ഫൗണ്ടേഷൻെറ കീഴിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും കോവിഡ് മഹാമാരിയുടെ ഭാഗമായുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി വാർഷിക ഫീസിൻെറ നിശ്ചിത ശതമാനം സ്കോളർഷിപ്പ് നല്കാൻ തീരുമാനിച്ച വിവരം അൽ സലാമ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. നിലവിലുള്ള വിദ്യാർത്ഥികളെ കൂടാതെ ഈ ആനുകൂല്യം ഈ വർഷം പുതുതായി അഡ്മിഷൻ എടുത്ത വിദ്യാത്ഥികൾക്കും, ഈ നവംബർ 30 -നു മുമ്പായി സ്പോട്ട് അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്കും ലഭിക്കുന്നതാണ്​.

തമിഴ്​നാട്​​ സ്റ്റേറ്റ് ഗവർമെൻറിന്​ കീഴിലുള്ള അളഗപ്പ യൂനിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ കോയമ്പത്തൂരിൽ പത്തേക്കർ സ്ഥലത്തുള്ള മനോഹരമായ കാമ്പസിലാണ് ബി.എസ്.സി ഒപ്റ്റോമെട്രി, ബി.എസ്.സി. ഇൻറീരിയർ ഡിസൈൻ എന്നീ കോഴ്സുകൾ നടത്തുന്നത്. NAAC--ന് A+ ഗ്രേഡ് ഉള്ളത് കൊണ്ട് യൂനിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ (യുജിസി) അളഗപ്പ യൂനിവേഴ്സിറ്റിക്ക് ഓട്ടോണമസ് അധികാരം നൽകിയിട്ടുണ്ട്. കേരളത്തിലും  തമിഴ്​നാട്ടിലുമുള്ള സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിൽ A+ ഗ്രേഡ് ഉള്ള ഏക യൂനിവേസിറ്റിയാണ് അളഗപ്പ.

കോഴ്സുകളുടെ അഡ്മിഷൻ അൽ സലാമ കണ്ണാശുപത്രിയുടെ പെരിന്തൽമണ്ണ, കോഴിക്കോട്, കണ്ണൂർ ബ്രാഞ്ചുകളിൽ നിന്നും എടുക്കാവുന്നതാണ്. ഒപ്റ്റോമെട്രി കോഴ്സിൻെറ പ്രാക്ടിക്കലുമായി ബന്ധപ്പെട്ട ക്ലിനിക്കൽ പോസ്റ്റിങ്ങ് വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം പെരിന്തൽമണ്ണയിലും, കോഴിക്കോടും, കണ്ണൂരും ലഭ്യമാണ്. കൂടാതെ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ബംഗളൂരുവിലും, മദ്രാസിലുമുള്ള പ്രശസ്തമായ കണ്ണാശുപത്രികളിൽ എക്സ്റേൺഷിപ്പും നൽകുന്നുണ്ട്.

2005 -ലാണ് അൽ സലാമക്കു കീഴിൽ ബി.എസ്.സി ഒപ്റ്റോമെട്രി ആദ്യമായി കേരളത്തിൽ ആരംഭിച്ചത്. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ കഴിഞ്ഞ പതിനഞ്ചു വർഷമായി അൽ സലാമയിൽ നിന്ന് പഠിച്ചു ഇന്ത്യക്കകത്തും പുറത്തും ജോലി ചെയ്തു വരുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം ഇന്ത്യയിൽ മാത്രമായി രണ്ടുലക്ഷത്തോളം ഒപ്റ്റോമെട്രിസ്റ്റുകളെ ആവശ്യമുണ്ട്.

പ്ലസ് ടു ബയോളജി 50 ശതമാനം മാർക്കോടെ വിജയിച്ച വിദ്യാർത്ഥികൾക്കാണ് ഈ കോഴ്സിന് അഡ്മിഷൻ ലഭിക്കുക. കോഴ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് എം.ജി.ആർ മെഡിക്കൽ യൂനിവേഴ്സിറ്റി , കേരള മെഡിക്കൽ യൂനിവേഴ്സിറ്റി തുടങ്ങിയ ഇന്ത്യയിലെ പ്രശസ്തമായ യൂനിവേഴ്സിറ്റികളിൽ എം.എസ്​.സി ഒപ്റ്റോമെട്രയ്ക്കു ചേരാൻ ഇപ്പോൾ അവസരമുണ്ട്

ബി.എസ്​.സി ഇൻറീരിയർ ഡിസൈൻ കോഴ്സിൽ യൂണിവേഴ്സിറ്റി സിലബസിനു പുറമെ വിദ്യാർത്ഥിക്കൾക്കു കൊമേർഷ്യൽസ്ഥാപനങ്ങൾ, റസ്റ്റോറൻറുകൾ, ഹോട്ടലുകൾ, വില്ലകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ ഇന്റീരിയർ ഡിസൈൻ ചെയ്യാൻ കഴിയാവുന്ന വിധത്തിലാണ് അൽസലാമ പരിശീലനം നൽകുന്നത്. കൂടാതെ ഇതിനാവശ്യമായ സോഫ്​റ്റ്​വെയറുകളിലും കുട്ടികൾക്ക് ട്രെയിനിങ് നൽകുന്നു.

നവംബർ 30 നു മുഴുവൻ അഡ്മിഷനും പൂർത്തിയാക്കാനാണ് അളഗപ്പ യൂണിവേഴ്സിറ്റി നിർദേശം. ആയതിനാൽ അൽ സലാമയുടെ പെരിന്തൽമണ്ണയിലും, കോഴിക്കോടും, കണ്ണൂരും ഉള്ള അഡ്മിഷൻ സെന്ററുകളിൽ നവംബർ 30 വരെ സ്പോട്ട്​ അഡ്മിഷൻ ഉണ്ടാവുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് : 9072555222 എന്ന നമ്പറിൽ ബന്ധപ്പെടുക.

(മാർക്കറ്റിങ്​ ഫീച്ചർ)

Tags:    
News Summary - Do not stop studying because of Covid ; Al Salama Scholarship announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.