കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ ഇഷ്ട ചോയ്സ് കംപ്യൂട്ടർ സയൻസ്; എന്തുകൊണ്ട്?

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇന്ത്യൻ വിദ്യാർഥികളുടെ പഠന ഹബ്ബായി മാറിയിരിക്കുന്നു കാനഡ. സങ്കീർണമല്ലാത്ത വിസ പ്രക്രിയ, മികച്ച തൊഴിൽസാധ്യതകൾ, എളുപ്പമുള്ള ദീർഘകാല സെറ്റിൽമെന്റ് സാധ്യതകൾ എന്നിവയാണ് ഇന്ത്യൻ വിദ്യാർഥികൾ കാനഡയിൽ പഠിക്കാൻ ഇഷ്ടപ്പെടുന്ന കാരണങ്ങൾ. കംപ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി, എൻജിനീയറിങ്, ബിസിനസ് ആൻഡ് ഫിനാൻസ്/മാനേജ്മെന്റ് എന്നിവയാണ് കാനഡയിൽ വിദ്യാർഥികൾക്കിടയിലെ ഏറ്റവും ജനപ്രിയമായ കോഴ്സുകൾ.

അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പഠനശേഷം മികച്ച ജോലി അവസരങ്ങളും ഉയർന്ന ശമ്പളവും നൽകുന്നു കോഴ്സുകളാണിവ. അതിൽ തന്നെ വിദ്യാർഥികൾക്ക് ഏറ്റവും​ പ്രിയം കംപ്യൂട്ടർ സയൻസ് ആണ്. കംപ്യൂട്ടർ സയൻസ് കാനഡയിലെ നമ്പർ 1 കോഴ്സ് ആകാനുള്ള കാരണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. വലിയ ഡിമാൻഡ്, ഉയർന്ന ശമ്പളം, മികച്ച സർവകലാശാലകൾ, ഉയർന്ന പി.ആർ സാധ്യതകൾ അങ്ങനെ പലതും അതിനു പിന്നിലുണ്ട്.

1: നൈപുണ്യ സാങ്കേതിക വിദഗ്ധരുടെ കുറവ്

കാനഡയിൽ വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ധരുടെ എണ്ണം കുറവാണ്. എല്ലാ മേഖലകളിലും ഡാറ്റാ അനലിസ്റ്റുകൾ, സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, എ.ഐ ആൻഡ് മെഷീൻ ലേണിങ് എൻജിനീയർമാർ, സൈബർ സുരക്ഷാ വിദഗ്ധർ, വെബ്/ആപ്പ് ഡെവലപ്പർമാർ തുടങ്ങിയവരെ ആവശ്യമുണ്ട്. ടൊറന്റോ, വാൻകൂവർ, മോൺട്രിയൽ, വാട്ടർലൂ എന്നിവിടങ്ങളിൽ ഈ മേഖലകളിൽ വൻ തൊഴിവസരങ്ങളാണ് കാത്തിരിക്കുന്നത്.

2. ഉയർന്ന ശമ്പളം

ഇന്ത്യയിലെ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികളിൽ ഒന്നാണ് കംപ്യൂട്ടർ സയൻസ്. വിവിധ തസ്തികകളിലേക്കുള്ള ശരാശരി ശമ്പളം ഇങ്ങനെയാണ്;

സോഫ്റ്റ്‌വെയർ എൻജിനീയർ: നിലവിലെ ശമ്പളനിരക്ക് 80,000 – 120,000 കനേഡിയൻ ഡോളർ

സൈബർ സെക്യൂരിറ്റി അനലിസ്റ്റ്: 75,000 – 110,000 കനേഡിയൻ ഡോളർ

എ.ഐ/എം.എൽ എൻജിനീയർ: 100,000 – 140,000 കനേഡിയൻ ഡോളർ

ഡാറ്റാ സയന്റിസ്റ്റ്: 90,000 – 130,000 കനേഡിയൻ ഡോളർ

(ഒരു കനേഡിയൻ ഡോളർ എന്നാൽ 63.81 ഇന്ത്യൻ രൂപയാണ്)

3: കോ-ഓപ്പ് പ്രോഗ്രാമുകൾ

പണമടച്ചുള്ള ഇന്റേൺഷിപ്പുകളിലൂടെ ബിരുദദാനത്തിന് മുമ്പ് ഒരു ടേമിന് 15,000–25,000 കനേഡിയൻ ഡോളർ സമ്പാദിക്കുമ്പോൾ തന്നെ പരിചയം നേടാനാകും. ഇത് വിദ്യാർഥികൾക്ക് മുഴുവൻ സമയ ജോലികൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ സഹായിക്കുന്നു. ശക്തമായ ഒരു സി.വി തയാറാക്കാനും ഈ ഇന്റേൺഷിപ്പുകൾ കാരണം കഴിയുന്നു. കൂടാതെ ട്യൂഷൻ ഫീസിനത്തിൽ പണം ലാഭിക്കാനും കഴിയുന്നു.

4. ഉയർന്ന സ്ഥിരതാമസ സാധ്യതകൾ

കാനഡ ഒരു കുടിയേറ്റ സൗഹാർദ രാജ്യമാണ്. യു.എസ് വിസ നിരസിക്കുമ്പോൾ ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസമാണ് കാനഡ.

സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ജോലികൾ 'സ്‌കിൽഡ്' വിഭാഗത്തിൽ പെടുന്നു, ഇത് ഇന്ത്യക്കാർക്ക് കാനഡയിൽ സ്ഥിര താമസം ലഭിക്കുന്നത് എളുപ്പമാക്കുന്നു. അവർക്ക് ആദ്യം ജോലി നേടാം. തുടർന്ന് വർക്ക് പെർമിറ്റിന് അപേക്ഷിക്കാം. അതു കഴിഞ്ഞ് സ്ഥിര താമസത്തിന് അപേക്ഷിക്കാം.

5. മികച്ച ഭാവി

എ.ഐ ​രംഗത്തെ കുതിച്ചുചാട്ടം, സൈബർ സുരക്ഷ, ക്ലൗഡ് കംപ്യൂട്ടിങ്, ഐ.ടി സ്റ്റാർട്ടപ്പുകൾ, ഇന്നൊവേഷൻ ഹബ്ബുകൾ എന്നിവയുടെ ആവശ്യകത കാരണം കാനഡയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി മേഖലക്ക് ഏറ്റവും മികച്ച ഭാവിയാണുള്ളത്. റിപ്പോർട്ടുകൾ പ്രകാരം 2030 ആകുമ്പോഴേക്കും രാജ്യത്തെ ടെക് വ്യവസായം 300,000 ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

ആരാണ് കംപ്യൂട്ടർ സയൻസ് പഠിക്കേണ്ടത്?

കോഡിങ്ങും ടെക്‌നോളജിയും ഇഷ്ടമാണെങ്കിൽ, ലോജിക്കൽ ചിന്തയിൽ മിടുക്കുണ്ടെങ്കിൽ, ആപ്പുകൾ, വെബ്‌സൈറ്റുകൾ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ സൃഷ്ടിക്കുന്നതിൽ മിടുക്കുണ്ടെങ്കിൽ, സ്ഥിര താമസത്തിന് നല്ല സാധ്യതയുള്ള ഉയർന്ന ശമ്പളമുള്ള ജോലി നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ കാനഡയിൽ നിങ്ങളുടെ ഇഷ്ടപ്പെട്ട കോഴ്‌സായി കംപ്യൂട്ടർ സയൻസ് തെരഞ്ഞെടുക്കാം.

ലഭ്യമായ സ്പെഷ്യലൈസേഷനുകൾ

ബി.എസ്‌സി കംപ്യൂട്ടർ സയൻസ്

കംപ്യൂട്ടർ എൻജിനീയറിങ് ബി.ടെക്/ബി.ഇ

ഡാറ്റ സയൻസ്

സൈബർ സുരക്ഷ

സോഫ്റ്റ്‌വെയർ എൻജിനീയറിങ്

മെഷീൻ ലേണിങ്, എ.ഐ

ക്ലൗഡ് കംപ്യൂട്ടിങ്

വിവര സംവിധാനങ്ങൾ

ഗെയിം വികസനം

വെബ് വികസനം

Tags:    
News Summary - Computer Science Is the No. 1 Course for Indian Students in Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.