കൊല്ലപ്പെട്ട റൂബി

കുടുംബ വഴക്കിനിടെ മരണം: റൂബിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

അബൂദബി: കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മരിച്ച ആലുവ കുറ്റിക്കാട്ടുകര ഉദ്യോഗമണ്ടല്‍ എടമുള സ്വദേശി റൂബിയുടെ (63) മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. റുബീനയുടെ ഫോറന്‍സിക്ക് റിപോര്‍ട്ട് പൊലീസില്‍നിന്ന് ബുധനാഴ്ച വൈകീട്ടാണ് ലഭിച്ചത്. വ്യാഴാഴ്ച കോടതി നടപടികള്‍ പൂര്‍ത്തിയാക്കി എന്‍.ഒ.സി ലഭിക്കുന്നതോടെ ബദാസായിദിലുള്ള മൃതദേഹം ബനിയാസ് ആശുപത്രിയിലേക്കു മാറ്റും. എംബാമിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം ഇന്ത്യന്‍ എംബസിയില്‍നിന്ന് പാസ്‌പോര്‍ട്ട് റദ്ദാക്കി ലഭിക്കേണ്ടതുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച മൃതദേഹം നാട്ടില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മകന്‍ സഞ്ജു മുഹമ്മദ് പറഞ്ഞു.
ഖബറടക്കം ഏലൂര്‍ കുറ്റിക്കാട്ടുകര ജുമാമസ്ജിദില്‍ നടക്കും. സഞ്ജുവിന്റെ ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി ഷജനയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ തിങ്കളാഴ്ച ഉച്ചക്കാണ്​ റൂബി മരിച്ചത്​. റൂബിയെ ചവിട്ടി വീഴ്ത്തുകയും മുടിയിൽ പിടിച്ചു തറയിൽ പലവട്ടം ഇടിക്കുകയുമായിരുന്നെന്ന് സഞ്ജു പറയുന്നു. ഇരുവരും സന്ദര്‍ശകവിസയില്‍ യു.എ.ഇയില്‍ എത്തിയിട്ട് ഒന്നര മാസമേ അയിട്ടുള്ളൂ. യു.എ.ഇ. സൗദി ബോര്‍ഡറായ ഗയാത്തിയില്‍ ആണ് സംഭവം. ഇവിടെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ ജോലിക്കാരനായ സഞ്ജുവും ഷജനയും ജനുവരിയിലാണ് വിവാഹിതരായത്.
കോട്ടയം പൊന്‍കുന്നം സ്വദേശിയായ ഷജനയുമായി ഓണ്‍ലൈനില്‍ ആയിരുന്നു വിവാഹം. തുടര്‍ന്ന് സന്ദര്‍ശക വിസയില്‍ എത്തി റൂബിയും ഷജനയും സഞ്ജുവിന്‍റെ ഒപ്പം താമസിച്ചു വരികയായിരുന്നു. സഞ്ജുവിന്‍റെയും ഷജനയുടെയും രണ്ടാം വിവാഹമാണിത്. രണ്ട് ദിവസമായി ഉമ്മയുമായി ഉണ്ടായ അസ്വാരസ്യം മൂര്‍ച്ഛിച്ചതാണ് അതിക്രമത്തില്‍ കലാശിച്ചത്. സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ച റൂബിയെ പൊലീസ് ആണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഷജനയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഗയാത്തി താരിഫ് പോലീസ് ആണ് മേല്‍ കേസില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നത്.
Tags:    
News Summary - Death in family quarrel: Ruby's body will be flown home tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.