പ്ലാവില പബ്ലിക്കേഷെൻറ ഈ വർഷം നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം പൗർണമി ശങ്കറിന്. പുരസ്കാര സമർപ്പണം ജൂൺ രണ്ടാം വാരം തലശേരിയിൽ നടക്കും.
കഴിഞ്ഞ നാല്പത് വർഷമായി മലയാള പ്രഫഷണൽ , അമച്വർ നാടക രംഗങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമാണ് പൗർണമി ശങ്കർ . ഈ കാലയളവിൽ നിരവധി നാടകങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. വടകര വരദ എന്ന നാടക സമിതിയുടെ ആരംഭ കാലഘട്ടം തൊട്ട് പ്രധാന സംഘാടകരിൽ ഒരാളാണ്.
എം.ടി. വാസുദേവൻ നായരുടെ ഇരുട്ടിെൻറ ആത്മാവ്, പ്രശസ്ത തമിഴ് സാഹിത്യകാരൻ കോമൾ സ്വാമിനാഥെൻറ തണ്ണീർത്തണ്ണീർ തുടങ്ങി എം. മുകുന്ദൻ ,പി.എം. താജ് , ചന്ദ്രശേഖരൻ തിക്കോടി, ജയൻ തിരുമന , സുനിൽ. കെ. ആനന്ദ് എന്നിങ്ങനെ നിരവധി പ്രശസ്തരായ എഴുത്തുകാരുടെ രചനകൾക്ക് ഇദ്ദേഹം രംഗഭാഷ്യം നിർവഹിച്ചിട്ടുണ്ട്.
കണ്ണൂർ സംഘചേതനയ്ക്ക് വേണ്ടി ചന്ദ്രശേഖരൻ തിക്കോടി രചിച്ച മറുപുറം എന്ന നാടകം സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. പ്രശസ്ത സംവിധായകൻ പി.എൻ .മേനോെൻറ സിനിമകളിലും അദ്ദേഹം സംവിധാനം ചെയ്ത കസവ് എന്ന മെഗാ പരമ്പരയിലും കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി നാടക മത്സരങ്ങളിൽ വിധികർത്താവായി പ്രവർത്തിച്ചിട്ടുണ്ട്.
പൗർണമി ആർട്സ് എന്ന പേരിൽ പരസ്യകലാ സ്ഥാപനം ആരംഭിച്ചതോടെയാണ് ഇദ്ദേഹം പൗർണമി ശങ്കർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. നാടകരംഗത്തെ സംഭാവനകൾക്ക് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. വടകര കണ്ണങ്കുഴിയിൽ പരേതനായ കുഞ്ഞുണ്ണിക്കുറുപ്പും നാരായണിയമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ കമലയ്ക്കൊപ്പം ഇരിങ്ങലിൽ ജീവിക്കുന്ന പൗർണമി ശങ്കറിന് കല, ശില്പ എന്നിങ്ങനെ രണ്ടു പെൺമക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.