മല്ലിക സാരാഭായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ കൂത്തമ്പലം സന്ദർശിക്കുന്നു
Posted On
date_range Updated On
date_range മല്ലിക സാരാഭായി സംസ്കൃത സർവകലാശാല സന്ദർശിച്ചു
കാലടി: നർത്തകിയും കേരള കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലറുമായ മല്ലിക സാരാഭായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സന്ദർശിച്ചു.
മുഖ്യകേന്ദ്രത്തിലെത്തിയ മല്ലിക സാരാഭായിയെ വൈസ് ചാൻസലർ പ്രഫ. എം.വി. നാരായണൻ സ്വീകരിച്ചു. പ്രൊ വൈസ് ചാൻസലർ പ്രഫ. കെ. മുത്തുലക്ഷ്മി സർവകലാശാലയുടെ ഉപഹാരം നൽകി. കൂത്തമ്പലം, ഫൈൻ ആർട്സ് ബ്ലോക്ക് ഉൾപ്പെടെ പഠനവിഭാഗങ്ങൾ സന്ദർശിച്ചു. രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ, ഫിനാൻസ് ഓഫിസർ എസ്. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.