Posted On
date_range Updated On
date_range പ്രസാധകയുടെ പരാതി; വി.ആർ. സുധീഷിനെ അറസ്റ്റ് ചെയ്തു
കോഴിക്കോട്: പുസ്തകപ്രസാധകയായ യുവതിയുടെ പരാതിയിൽ പ്രമുഖ സാഹിത്യകാരൻ വി.ആർ. സുധീഷ് അറസ്റ്റിൽ. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലാണ് കോഴിക്കോട് വനിത പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അഭിമുഖത്തിനായി വി.ആർ. സുധീഷിനെ സമീപിച്ചപ്പോൾ എടുത്ത ഫോട്ടോ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്ന് കാണിച്ചാണ് യുവതി ഡെപ്യൂട്ടി കമീഷണർക്ക് പരാതി നൽകിയത്. പൊലീസ് സുധീഷിന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.