Posted On
date_range Updated On
date_range ഇത്രയുമാണ് നമ്മുടെ വിശേഷങ്ങൾ
നിരയൊത്ത പല്ലുകൾകൊണ്ട്
അരികുവത്കരിക്കപ്പെട്ടവരെ
കടിച്ചുകൊല്ലുന്നവർക്ക്
ആദിവാസിയുടെ
ഉന്തിയ പല്ലുകൾ അയോഗ്യതയാണ്.
ജാതിക്കളിയിൽ കൊട്ടാരംകെട്ടിക്കളിക്കുന്നവർക്ക്
ദലിതൻ സിനിമ പഠിക്കുന്നത് കുറ്റകരമാണ്.
ചെന്നായ്ക്കൾ മാൻകുട്ടിയെ കൊന്നൊടുക്കുന്നത്
റിപ്പോർട്ട് ചെയ്യുമ്പോൾ
പത്രപ്രവർത്തകന് ഒരു മുസ്‌ലിം പേരുണ്ടാകുന്നത്
രാജ്യദ്രോഹക്കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.