Posted On
date_range Updated On
date_range തകഴി സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്ക്
ആലപ്പുഴ: തകഴി സ്മാരക സമിതിയുടെ 2021ലെ തകഴി സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 17ന് തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മദിനത്തിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ പുരസ്കാരം വിതരണം ചെയ്യും. ദീർഘകാല സാഹിത്യജീവിതംകൊണ്ട് മലയാള ഭാഷയെയും സാഹിത്യത്തെയും സമ്പന്നമാക്കിയ ലീലാവതി മലയാള നിരൂപണ ശാഖയിൽ പകരംവെക്കാനാവാത്ത പ്രതിഭയാണെന്ന് ജി. സുധാകരൻ ചെയർമാനായ സമിതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.