Posted On
date_range Updated On
date_range ഉമ്മ
ആ വിളിക്ക് ഉത്തരം ഇല്ലാതായിട്ട് പതിനൊന്ന് വർഷം പിന്നിടുന്നു. കളിയും ചിരിയും സന്തോഷങ്ങളും നിറഞ്ഞുനിന്ന ആ ദിവസം നിനച്ചിരിക്കാത്ത നേരത്ത് ഒരു സൂചന പോലും നൽകാതെ ഉമ്മ എന്ന സത്യം കടന്നുപോയപ്പോൾ ഹൃദത്തിനേറ്റ മുറിവും അതിന്റെ വേദനയും ഇന്നും മാറാതെ അങ്ങനെ നിൽക്കുന്നു. ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ആ നല്ല ഓർമകളിൽ മനസ്സ് വിങ്ങുമ്പോഴും ഉമ്മ തന്നുപോയ സ്നേഹവും വാത്സല്യവും ഉപദേശങ്ങളും ഇന്നും ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഒരു ഉപാധിയും ഇല്ലാതെ ഭൂമിയിൽ നമ്മെ സ്നേഹിക്കാൻ ഉമ്മ എന്ന രണ്ടക്ഷരത്തിനുമാത്രമേ സാധിക്കൂ എന്ന തിരിച്ചറിവുണ്ടായത് ഉമ്മ പോയ ശേഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.