Posted On
date_range Updated On
date_range പെൺപിള്ളേരെ പേടിപ്പിക്കുന്ന ഒരുത്തരേം വെറുതെ വിടരുത്.. എം,സി ജോസഫൈനെ പരിഹസിച്ച് ശാരദക്കുട്ടി
കോട്ടയം: പെൺപിള്ളേരെ പേടിപ്പിക്കുന്ന ഒരുത്തരേം വെറുതെ വിടരുത്.. എം,സി ജോസഫൈനെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഗാര്‍ഹിക പീഡന പരാതി നല്‍കിയ സ്ത്രീയോട് മോശമായി സംസാരിച്ച വനിതാ കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് ശാരദക്കുട്ടിയുടെ പ്രതികരണം .
ഭര്‍തൃഗൃഹമോ വനിതാ കമ്മീഷനോ ഭേദം? സര്‍ക്കാരിനോട് ഒരഭ്യര്‍ഥന, പെണ്‍പിള്ളേരെ പേടിപ്പിക്കുന്ന ഒരുത്തരേം വെറുതെ വിടരുത്,' എം.സി. ജോസഫൈന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് എഴുത്തുകാരി ശാരദക്കുട്ടി പ്രതികരിച്ചു.
മനോരമ ന്യൂസ് ചാനല്‍ നടത്തിയ പരിപാടിയിൽ പരാതി പറഞ്ഞ സ്ത്രീയോട് 'അനുഭവിച്ചോ' എന്ന് പറഞ്ഞു എന്നാണ് വനിതാ കമീഷന്‍ അധ്യക്ഷക്കെതിരെയുള്ള വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.