ജില്ല ലൈബ്രറി കൗണ്സിലിന്റെ ആഭിമുഖ്യത്തില് മുതിര്ന്നവര്ക്കായി സംഘടിപ്പിച്ച വായനാമത്സരം
Posted On
date_range Updated On
date_range കൗതുകമായി മുതിര്ന്നവരുടെ വായനാമത്സരം
പാലക്കാട്: ജില്ല ലൈബ്രറി കൗണ്സില് സംഘടിപ്പിച്ച മുതിര്ന്നവരുടെ വായനമത്സരം കൗതുകകരമായി. 25 വയസിന് മുകളില് പ്രായമുള്ളവര്ക്ക് പങ്കെടുക്കാവുന്ന മത്സരത്തില് 79 കാരനായ ആര്. കുട്ടി (ആലത്തൂര്), 76 കാരായ എസ്.എസ് കണ്ടമുത്തന് (പാലക്കാട്), കെ. ഭാസ്കരന് (മുണ്ടൂര്) എന്നിവര് പങ്കെടുത്തത് യുവാക്കളില് ആവേശമുണര്ത്തി. തങ്ങളും അവരെപ്പോലെ നല്ല വായനക്കാരാകും എന്ന് ഉറപ്പുകൊടുത്താണ് യുവാക്കള് അവരോട് യാത്രപറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.