Posted On
date_range Updated On
date_range ഏഴറിവുകൾ - കവിത
പുതപ്പുകൾ നിങ്ങൾക്കേകീ
ഞങ്ങൾ തണുത്തു വിറക്കുന്നു
വിളവുകൾ നിങ്ങൾക്കേകീ
ഞങ്ങൾ വിശന്നു കരയുന്നു
പാതകൾ നിങ്ങൾക്കേകീ
ഞങ്ങൾ വിയർത്തു കുളിക്കുന്നു
വൈദ്യുതി നിങ്ങൾക്കേകീ
ഞങ്ങൾ ഇരുട്ടിൽ തപ്പുന്നു
വീടുകൾ നിങ്ങൾക്കേകീ
ഞങ്ങൾ ഓടയിൽ നീന്തുന്നു.
പുസ്തകം നിങ്ങൾക്കേകീ
ഞങ്ങൾ തോറ്റൊടുങ്ങുന്നു.
കൊടികൾ നിങ്ങൾക്കേകീ
ഞങ്ങൾ പറന്നു പോകുന്നു!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.