തുള്ളികൾ
തുള്ളിത്തുള്ളി
ഉച്ചിയിൽ
ഓടിക്കളിച്ച്
നെറ്റിയിലേക്ക്
ഊർന്നിറങ്ങി
മൂക്കിൻതുമ്പിൽ
ഉരുണ്ടു വീണ്
ചുണ്ടിലുമ്മവച്ച്
ഉടലിലൂടെ
ഇഴഞ്ഞിഴഞ്ഞ്
പാദംതൊട്ട്
മണ്ണിലൊളിച്ച്
വേരിനെപ്പറ്റിച്ച്
അകത്തുകടന്ന്
ആന്തരികപ്രവാഹമായി
ഹൃദയത്തിലെത്തി
പാർപ്പുതുടങ്ങി!!
നിർത്താതിങ്ങനെ
പെയ്യല്ലേ പൊന്നേ;
വല്ലാതെ പൊള്ളുന്നെനിക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.