Posted On
date_range Updated On
date_range കഴുക്കോലൂരുന്നതാര്?
അതിർത്തിയിൽ
യുദ്ധപ്പെയ്ത്തിൽ
പുതു ചോര മണമിത്ര
മൂക്കുവിടർത്തി വലിക്കുന്നതാര്?
ഇന്ന് വീണ ഈയ്യാം പാറ്റേടെ
പിടയുന്ന ചിറകിനെ
നാളേം മറ്റന്നാളും
തിന്നാൻ നീക്കി വെച്ചതാര്?
ഒന്നിടി വെട്ടിയെങ്കിൽ
മുളച്ചു പൊങ്ങാൻ
പാകത്തിലിത്രമേൽ
ശുഷ്കാന്തിയിലോരോ
കൂണും ഒളിപ്പിച്ചതാര്?
വേലിക്കിപ്പുറം
ചവറ് കൊട്ടുമ്പോൾ
വടിച്ചു കോരുന്നോെൻറ
മുറം കമഴ്ത്തുന്നതാര്?
തെരുവ് പട്ടിക്കെറിഞ്ഞ
അപ്പക്കഷ്ണത്തിൽ
കടിച്ചു തൂങ്ങിക്കുരുങ്ങുമെന്ന്
വ്യാമോഹം പൂണ്ടിരുന്നതാര്?
കാലം തെറ്റി പെയ്തതൊക്കെ
കെടുതിയായ് തീരുമോർക്കാതെ
സംഭരണി തീർത്തോരേ
മണ്ണിട്ടു മൂടുക, നികത്തീടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.