Posted On
date_range Updated On
date_range പി.എൻ. പണിക്കരുടെ ജന്മഗൃഹവും സ്ഥലവും സർക്കാറിന് കൈമാറി
തിരുവനന്തപുരം: സംസ്ഥാന സാംസ്കാരികവകുപ്പിെൻറ നേതൃത്വത്തിൽ ആരംഭിക്കുന്ന പി.എൻ. പണിക്കർ സ്മൃതിമന്ദിരം നിർമിക്കാൻ ആലപ്പുഴ ജില്ലയിലെ നീലംപേരൂരിലുള്ള പുതുവായിൽ എന്ന ജന്മഗൃഹവും സ്ഥലവും സംസ്ഥാന സർക്കാറിന് കൈമാറി.
സെക്രേട്ടറിയറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ. ബാലന് സംസ്ഥാന സർക്കാറിെൻറ പേരിൽ രജിസ്റ്റർ ചെയ്ത ആധാരവും മറ്റ് രേഖകളും കുടുംബാംഗങ്ങൾക്ക് വേണ്ടി പി.എൻ. പണിക്കരുടെ മകനും ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ എൻ. ബാലഗോപാൽ നൽകി. ചടങ്ങിൽ ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂരും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.