തിരുവനന്തപുരം: 2025ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം കവി പ്രഭാവർമക്ക്. മൂന്നുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഒ.എൻ.വി ജന്മവാർഷിക ദിനമായ മേയ് 27ന് ടാഗോർ തിയറ്ററിൽ നടക്കുന്ന സാംസ്കാരിക സായാഹ്നത്തിൽ വെച്ച് വിതരണം ചെയ്യും. ഒ.എൻ.വി കൾചറൽ അക്കാദമിയാണ് പുരസ്കാരം നൽകുന്നത്.
ഡോ. എം. ലീലാവതി, ഡോ. ജോർജ് ഓണക്കൂർ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ നിശ്ചയിച്ചത്.
പ്രഭാവർമയുടെ സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നതെന്ന് അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.