Posted On
date_range Updated On
date_range ഒ.എന്‍.വി സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്ക്
തിരുവനന്തപുരം: ഒ.എന്‍.വി സാഹിത്യ പുരസ്കാരം സാഹിത്യ നിരൂപക ഡോ. എം. ലീലാവതിക്ക്. ഒ.എന്‍.വി കള്‍ചറല്‍ അക്കാദമി നല്കുന്ന പുരസ്കാരം മൂന്നുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ്.
മലയാളസാഹിത്യ നിരൂപണരംഗത്തെ സർഗ ദീപ്തമായ ഈ വ്യക്തിത്വം, വിമര്‍ശന സാഹിത്യരംഗത്തെ ഏകാന്ത ശോഭയോടെ തിളങ്ങി നില്ക്കുന്ന സ്ത്രീ സാന്നിധ്യത്തെ അടയാളപ്പെടുത്തുക കൂടി ചെയ്യുന്നു എന്ന് അവാര്‍ഡ് നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.
കൊച്ചിയിലെ വസതിയിലെത്തി ലീലാവതിക്ക് പുരസ്കാരം സമ്മാനിക്കുമെന്ന് ഒ.എന്‍.വി കള്‍ചറല്‍ അക്കാദമി ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.