ഹെർമൻ കേസ്റ്റൻ പുരസ്കാരം മീന കന്ദസാമിക്ക്

ബർലിൻ: ഇന്ത്യൻ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമിക്ക് പെൻ ഇന്‍റർനാഷണൽ റൈറ്റേഴ്സ് അസോസിയേഷൻ ജർമൻ ചാപ്റ്ററിന്‍റെ വിഖ്യാതമായ ഹെർമൻ കേസ്റ്റൻ പുരസ്കാരം. 16 ലക്ഷം രൂപ മൂല്യമുള്ള പുരസ്കാരം നവംബർ 15ന് സമ്മാനിക്കും.

എഴുത്തുകാരെ അടിച്ചമർത്തുന്നതിനെതിരെ ശബ്ദിക്കുന്നവർക്കുള്ളതാണ് പുരസ്കാരം. ഗുന്തർ ഗ്രാസ്, ഹാരോൾഡ് പിന്‍റർ ഉൾപ്പെടെയുള്ള പ്രഗത്ഭരാണ് മുമ്പ് പുരസ്കാരം നേടിയിട്ടുള്ളത്. വരവരറാവു, ജി.എൻ. സായ്ബാബ തുടങ്ങിയ എഴുത്തുകാരെ ഭരണകൂടം അടിച്ചമർത്തുന്നതിനെതിരെ മീന കന്ദസാമി എഴുത്തുകളിലൂടെ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു.

താന്‍ ചെയ്തുകൊണ്ടിരിക്കുന്നതിന് ലഭിച്ച അംഗീകാരമാണ് ഇതെന്നും ഇന്ത്യയിലെ പുരോഗമനകാരികളായ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന് ഓർമിപ്പിക്കുന്നതാണ് പുരസ്കാരമെന്നും അവര്‍ പറഞ്ഞു.

Tags:    
News Summary - Meena Kandasamy wins PEN Germany prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT