Posted On
date_range Updated On
date_range പ്രവാസം
ഇനിയെത്ര കാതം ഞാൻ
തിരിഞ്ഞുനടക്കണം
ഇനിയെത്ര കാലം ഞാൻ
തുഴഞ്ഞു മുന്നേറണം
ഇനിയെത്ര ശൈത്യം ഞാൻ
മരവിച്ചു തീർക്കണം
ഇനിയെത്ര ഉഷ്ണം ഞാൻ
വിയർപ്പായ് പൊഴിക്കണം
ഇനിയെത്ര നേരം ഞാൻ
തണലായി നിൽക്കണം
ഇനിയെത്ര വെയിൽ ഞാൻ
എൻനെറുകയിൽ കൊള്ളണം
ഇനിയെത്ര നോവു ഞാൻ
മിഴിനീരായ് വാർക്കണം
ഇനിയെത്ര ദുഃഖം ഞാൻ
മനസ്സിൽ ഒതുക്കണം
ഇനിയെത്ര നാൾ ഞാൻ
കാത്തു കാത്തിരിക്കണം
ദൈവത്തിൻ സ്വന്തമാം
നാട്ടിലൊന്നെത്തുവാൻ
സ്വന്തമായുള്ളൊരെൻ
സ്വർഗത്തിലെത്തുവാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.