Posted On
date_range Updated On
date_range കെ.എച്ച്.എം സംസ്കൃതി പുരസ്കാരം അടൂർ ഗോപാലകൃഷ്ണന്
കോട്ടയം: മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരികരംഗത്ത് നിറസാന്നിധ്യമായിരുന്ന കെ.എച്ച്.എം ഇസ്മായിലിന്റെ സ്മരണാർഥം കെ.എച്ച്.എം ഇസ്മായിൽ സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ രണ്ടാമത് കെ.എച്ച്.എം സംസ്കൃതി പുരസ്കാരത്തിന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ അർഹനായി. 25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി എട്ടിന് ചങ്ങനാശ്ശേരി എസ്.ബി കോളജ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.