Posted On
date_range Updated On
date_range ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 20 മുതല്‍
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ ആറാമത് പതിപ്പ് ജനുവരി 20 മുതല്‍ 23 വരെ കോഴിക്കോട് ബീച്ചില്‍ നടക്കും. അറബിക്കടലിനോട് ചേര്‍ന്നുള്ള വേദികളില്‍ നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവെലില്‍ ഇന്ത്യയില്‍നിന്നും പന്ത്രണ്ടോളം രാജ്യങ്ങളില്‍നിന്നുമുള്ള പ്രമുഖരായ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും.
ജെഫ്രി ആര്‍ച്ചര്‍, അദാ യോനത്, അഭിജിത്ത് ബാനര്‍ജി, അരുന്ധതി റോയ്, റെമോ ഫെര്‍ണാണ്ടസ്, സാഗരിക ഘോഷ്, വെന്‍ഡി ഡോണിഗര്‍, ശശി തരൂര്‍ തുടങ്ങിയവർ പങ്കെടുക്കും.
വിവിധ വിഷയങ്ങളെ അധികരിച്ച് ഇരുനൂറിലേറെ സെഷനുകളുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.