ഷംജിത്ത്
Posted On
date_range Updated On
date_range പരിണാമം
വെളുത്ത പൂക്കളുടെ
മുറിവുകളാണ്
അവയെ
ചുവന്ന പൂക്കളായി
പരിണമിപ്പിക്കുന്നത്
ആഹ്ലാദങ്ങളിൽ
ആഘോഷങ്ങളിൽ
സ്നേഹ വിനിമയം
ചെയ്യപ്പെടുന്നത്
ആ ചുവന്ന പൂക്കളാണ്
ധവള പുഷ്പങ്ങൾ
രക്തപുഷ്പങ്ങളാകുന്ന
രാസപരിണാമങ്ങളിൽ
ആഴത്തിലേറ്റ
മുറിവുകളുണ്ട്
ജീവിത വീഥികളിലെ
മഞ്ഞും മഴയും
വെയിലും നിലാവുമുണ്ട്
സൂക്ഷിച്ച് നോക്കിയാൽ
ആ ചുവന്ന പൂക്കളിൽ
ഇപ്പോഴും
ഗതകാലത്തിന്റെ
വെളുത്ത പാടുകൾ
കാണാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.