അരുന്ധതി റോയിക്ക് യൂറോപ്യൻ എസ്സേ പ്രൈസ്

ന്യൂഡൽഹി: പ്രശസ്ത സാഹിത്യകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്ക് 45ാമത് യൂറോപ്യൻ എസ്സേ പ്രൈസ്. 2021ല്‍ പുറത്തിറക്കിയ ‘ആസാദി’ എന്ന പേരിലുള്ള അരുന്ധതിയുടെ ലേഖന സമാഹാരത്തിന്റെ ഫ്രഞ്ച് പതിപ്പിനാണ് പുരസ്കാരമെന്ന് ചാൾസ് വെയ്‌ലണ്‍ ഫൗണ്ടേഷൻ അറിയിച്ചു. 20,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 18 ലക്ഷം രൂപ) ആണ് പുരസ്കാര തുക. സെപ്റ്റംബർ 12ന് ലൂസന്നെ സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ അരുന്ധതി അവാർഡ് ഏറ്റുവാങ്ങും.

അരുന്ധതി റോയ് ഉപയോഗിച്ച ഭാഷ ലോകത്തിന്റെ പ്രതിഫലനമാണെന്നും ഫാഷിസത്തെ വിശകലനം ചെയ്യുന്ന ലേഖനങ്ങൾ അതിനെതിരെ പോരാടുന്നതായും ജൂറി വിലയിരുത്തി. അരുന്ധതി റോയിയുടെ രാഷ്ട്രീയ പ്രതിബദ്ധതയെയും ജൂറി അഭിനന്ദിച്ചു. 

Tags:    
News Summary - European Essay Prize for Arundhati Roy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT