എ.പി. പാച്ചർ പുരസ്കാരം: രചനകൾ ക്ഷണിച്ചു

കോഴിക്കോട്: സാംസ്കാരിക–രാഷ്ട്രീയ പ്രവർത്തകനും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന എ.പി പാച്ചർ സ്മാരക പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു. മികച്ച ആരോഗ്യ പ്രവർത്തകനും മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുമാണ്‌ ഈ വർഷത്തെ പുരസ്കാരം നൽകുക.

15,000 രൂപ വീതവും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് സമ്മാനം. 2024, 25 വർഷത്തിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച വൈജ്ഞാനിക പുസ്തകത്തിന്റെ രണ്ടുകോപ്പി 25നകം കൺവീനർ എ.പി പാച്ചർ അനുസ്മരണ സമിതി, പുന്നശേരി, നരിക്കുനി, കോഴിക്കോട് 673585 എന്ന വിലാസത്തിൽ അയക്കണം. മികച്ച ആതുരസേവകനെ കണ്ടെത്താൻ പൊതുജനങ്ങൾക്കും നിർദേശങ്ങൾ അറിയിക്കാം. എ.പി പാച്ചർ മൂന്നാം ചരമവാർഷിക ദിനമായ 2026 ജനുവരി ആറിന് അട്ടപ്പാടിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഫോൺ: 7034332452.

Tags:    
News Summary - Entries invited for A.P. Pacher Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:03 GMT
access_time 2025-12-07 10:02 GMT