ചിന്ത-മാസ് ലിറ്ററേച്ചർ ഫെസ്റ്റിവൽ 25 മുതൽ

ഷാർജ: സാംസ്കാരിക സംഘടനയായ മലയാളി ആർട്സ് ആൻഡ് സോഷ്യൽ സെന്‍ററും (മാസ്) ചിന്ത പബ്ലിഷേഴ്സും ഒരുമിച്ചൊരുക്കുന്ന ചിന്ത-മാസ് ലിറ്ററേച്ചർ ഫെസ്റ്റിവൽ (സി.എം.എൽ.എഫ്) ഒക്ടോബർ 25, 26 തീയതികളിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ അരങ്ങേറും. സാഹിത്യകാരി കെ.ആർ. മീര ഉദ്ഘാടനം ചെയ്യും.

ജോൺ ബ്രിട്ടാസ് എം.പി, കെ.ടി. കുഞ്ഞിക്കണ്ണൻ, പി.വി. ഷാജികുമാർ, വിജയകുമാർ ബ്ലാത്തൂർ, സജി മാർക്കോസ്, വി.എസ് സനോജ്, റഫീഖ് റാവുത്തർ, കെ.എസ് രഞ്ജിത്ത് എന്നിവർക്കൊപ്പം യു.എ.ഇയിലെ പ്രമുഖ സാഹിത്യകാരൻമാരും പങ്കെടുക്കും. രണ്ട് ദിവസത്തെ സി.എം.എൽ.എഫിൽ സാഹിത്യം, സിനിമ, മാധ്യമം, ചരിത്രം, ശാസ്ത്രസാങ്കേതിക വിദ്യ, പ്രവാസവും കുടിയേറ്റവും തുടങ്ങി നിരവധി വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങളും സംവാദങ്ങളും അരങ്ങേറും. 

Tags:    
News Summary - Chinta-Mas Literature Festival from 25th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT