ചി​റ​ക്ക​ട​വ് ഗ്രാ​മ​ദീ​പം വാ​യ​ന​ശാ​ല​യി​ലെ​ത്തി​യ ഭാ​ര​തി ത​മ്പു​രാ​ട്ടി വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം

വയലാർ ഉദ്ഘാടനം ചെയ്ത വായനശാലയിൽ ഭാരതി തമ്പുരാട്ടിയുടെ സന്ദർശനം

ചി​റ​ക്ക​ട​വ്: വ​യ​ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത വാ​യ​ന​ശാ​ല​യി​ൽ ഭാ​ര്യ ഭാ​ര​തി ത​മ്പു​രാ​ട്ടി സ​ന്ദ​ർ​ശി​ച്ചു. പൊ​ൻ​കു​ന്നം വ​ർ​ക്കി​യും വ​യ​ലാ​റും ത​ക​ഴി​യും കാ​രൂ​ർ നീ​ല​ക​ണ്ഠ​പ്പി​ള്ള​യും പി.​എ​ൻ. പ​ണി​ക്ക​രും ഡി.​സി കി​ഴ​ക്കേ​മു​റി​യും പൊ​ൻ​കു​ന്നം ദാ​മോ​ദ​ര​നും തി​ല​ക​നും ക​രി​വെ​ള്ളൂ​ർ മു​ര​ളി​യും വ​ന്നു മ​ട​ങ്ങി​യ ചി​റ​ക്ക​ട​വ് ഗ്രാ​മ​ദീ​പം വാ​യ​ന​ശാ​ല​യി​ലേ​ക്ക് വ​യ​ലാ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ സ്വീ​ക​രി​ക്കാ​ൻ വ​യ​ലാ​റി​ന്‍റെ സു​ഹൃ​ത്തും സം​ഗീ​ത​ജ്ഞ​നു​മാ​യ കെ.​പി.​എ.​സി ര​വി​യും എ​ത്തി​യ​പ്പോ​ൾ വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഭി​മാ​ന നി​മി​ഷം. വ​യ​ലാ​റി​ന്‍റെ ഭാ​ര്യ ഭാ​ര​തി ത​മ്പു​രാ​ട്ടി​യാ​ണ്​ ലൈ​ബ്ര​റി സ​ന്ദ​ർ​ശി​ച്ച​ത്.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ്​ കെ.​എ​സ് രാ​ജ​ൻ​പി​ള്ള, സെ​ക്ര​ട്ട​റി പി.​എ​ൻ. സോ​ജ​ൻ എ​ന്നി​വ​ർ പൂ​ച്ചെ​ണ്ടും മ​ധു​ര​വും ന​ൽ​കി ഇ​വ​രെ സ്വീ​ക​രി​ച്ചു. ര​ണ്ടു മ​ണി​ക്കൂ​റോ​ളം വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​ക​രു​മാ​യി എ​ഴു​ത്തി​ന്‍റെ​യും വാ​യ​ന​യു​ടെ​യും വ​യ​ലാ​ർ ക​വി​ത​ക​ളു​ടെ​യും ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ചാ​ണ്​ അ​വ​ർ മ​ട​ങ്ങി​യ​ത്.

Tags:    
News Summary - Bharathi thamburatti visit to the library inaugurated by Vayalar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT