ജെ. ദേവിക, പുസ്തകത്തിെന്റ കവർ
Posted On
date_range Updated On
date_range കെ.ആർ. മീരയുടെ ‘ഘാതകന്റെ’ തർജമക്ക് പുരസ്കാരം
ന്യൂഡൽഹി: മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കെ.ആർ. മീരയുടെ ‘ഘാതകൻ’ നോവലിന്റെ ഇംഗ്ലീഷ് തർജമക്ക് (Assasin) ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (എഫ്.ഐ.സി.സി.ഐ) പ്രസാധക പുരസ്കാരം. ജെ. ദേവിക ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകം പ്രസിദ്ധീകരിച്ചത് ഹാർപർ കോളിൻസ് പബ്ലിഷർ ഇന്ത്യയാണ്.
ബിസിനസ് പ്രമുഖരുടെ ആത്മകഥ വിഭാഗത്തിൽ ജോയ് ആലുക്കാസിന്റെ ‘സ്പ്രെഡിങ് ജോയ്’ സ്പെഷൽ ജൂറി പുരസ്കാരം സ്വന്തമാക്കി. പ്രസാധക വ്യവസായവുമായി ബന്ധപ്പെട്ട് ന്യൂഡൽഹി ടാൻസൻ മാർഗിലെ ഫെഡറേഷൻ ഹൗസിൽ നടത്തിയ ‘പബ്ലിക്കോൺ 2024’ പരിപാടിയോടനുബന്ധിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.