ടി. പത്മനാഭൻ
Posted On
date_range Updated On
date_range നിയമസഭ ലൈബ്രറി അവാര്‍ഡ് ടി. പത്മനാഭന്
തിരുവനന്തപുരം: കേരള നിയമസഭ ലൈബ്രറി അവാര്‍ഡ് സാഹിത്യകാരൻ ടി. പത്മനാഭന്. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ്. അശോകന് ചരുവില്‍ ചെയര്‍മാനും ഡോ. ജോര്‍ജ് ഓണക്കൂര്‍, നിയമസഭ സെക്രട്ടറി എ.എം. ബഷീര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
ആസാദി കാ അമൃത് മഹോത്സവം, കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷം എന്നിവയുടെ ഭാഗമായി ജനുവരി ഒമ്പതിന് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.