Posted On
date_range Updated On
date_range ഉഷ്ണ പൂക്കൾ
കോൺക്രീറ്റ് വനങ്ങൾക്കിടയിൽ
മനുഷ്യ ജീവിതം കരിഞ്ഞുണങ്ങുന്നുണ്ട്
അടുത്തടുത്തുള്ള വീടുകളിൽ
രണ്ടാം നില വീണ്ടും പൊങ്ങുന്നുണ്ട്
കുടിവെള്ളപാച്ചിലിൽ
തട്ടിതിരിഞ്ഞ്
കാലിപ്പാട്ടകൾ വീട്ടിലേക്ക്
മടങ്ങുന്നുണ്ട്
നികത്തിയ വയലുകളിൽ
ദേശാടന പക്ഷിയും
സുഗതകുമാരിയും കരയുന്നുണ്ട്
പ്രാകൃതമായൊരു മരുഭൂമി-
ഒരുക്കാൻ
പ്രബുദ്ധ കേരള മന്ദജനത
ആധാരങ്ങളുമായി
ഹൗസ് ലോൺ ക്യുവിൽ
തല കറങ്ങി വീഴുന്നുണ്ട്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.