കൊച്ചി ബിനാലെ സന്ദർശിക്കാനെത്തിയ ഗുജറാത്തിലെ അഹ്മദാബാദ് നിർമ സർവകലാശാലാ സംഘം
കൊച്ചി: ഗുജറാത്തിലെ അഹ്മദാബാദ് നിർമ സർവകലാശാലയിലെ വിദ്യാർഥിസംഘം ബിനാലെ സന്ദർശിച്ചു. ഫീൽഡ് സ്റ്റഡിയുടെ ഭാഗമായി കേരളം തെരഞ്ഞെടുത്തപ്പോൾ ബിനാലെ സന്ദർശനവും ലക്ഷ്യമിടുകയായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്ങിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ 51പേരാണ് ബിനാലെ നേരിട്ടറിയാനെത്തിയത്.
വൈവിധ്യമാർന്ന കലയുടെ ആഘോഷമാണ് മുസ്രിസ് ബിനാലെയെന്ന് അധ്യാപിക അപർണ അഭിപ്രായപ്പെട്ടു. മറ്റൊരു അധ്യാപിക പ്രാച്ചി പട്ടേലും സംഘത്തിനൊപ്പമുണ്ട്. പുതിയൊരു അനുഭവമാണ് ബിനാലെയെന്ന് വിദ്യാർഥിനികളിലൊരാളായ മാധുരി സാഹി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.