കളമശ്ശേരി: കെ.എസ്.ആർ.ടി.സി ബസിൽ കയറി ഡ്രൈവറെ മർദിച്ച സംഭവത്തിൽ രണ്ടുപേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.ആലുവ കരുമാല്ലൂർ സ്വദേശികളായ വെളിയത്തുനാട് ചിറക്കൽ മാട്ടുപുറത്ത് സിദ്ദീഖുൽ അക്ബർ (20), ചാത്തൻകോടത്ത് വീട്ടിൽ ഷബിൻ മാലിക് (20) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സഞ്ചരിച്ച പിക്അപ് വാനിനെ കെ.എസ്.ആർ.ടി.സി ബസ് ഹോൺ മുഴക്കി മറികടന്നതിന്റെ വിദ്വേഷത്തിലാണ് അതിക്രമം നടത്തിയത്. കളമശ്ശേരി കുസാറ്റ് സിഗ്നൽ ജങ്ഷനിൽവെച്ച് ബസ് നിർത്തിയ സമയം നോക്കി കൈയിൽ കരുതിയ മിനറൽ വാട്ടർ കുപ്പികൊണ്ട് ഡ്രൈവറെ തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബസിന്റെ കണ്ണാടി അടിച്ച് തകർക്കുകയും സുരക്ഷാ കമ്പികൾ വളച്ച് നശിപ്പിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.