Posted On
date_range Updated On
date_range വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിന് തടവും പിഴയും
പത്തനംതിട്ട: പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് തടവും പിഴയും ശിക്ഷ. കടമ്പനാട് പോരുവഴി ഏഴാം മൈൽ പരുത്തിവിള വടക്കേവീട്ടിൽ രഞ്ജിത്തിനാണ് (25) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ ആറുവർഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ബസ് കണ്ടക്ടറായിരുന്ന പ്രതി 2015ൽ പെൺകുട്ടിയെ ബസിലാണ് പരിചയപ്പെട്ടത്.
പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ ശേഷം സുഹൃത്തിെൻറ വീട്ടിൽ എത്തിച്ചു. എന്നാൽ, സുഹൃത്തിെൻറ ഭാര്യക്ക് പ്രതി പെൺകുട്ടിയെ ചതിയിൽപെടുത്തിയതാണെന്ന് മനസ്സിലായി. അടൂർ െപാലീസ് അന്വേഷിക്കുന്ന വിവരവും അറിഞ്ഞതോടെ പ്രതിയെയും പെൺകുട്ടിെയയും സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ മാതാവിെൻറ സംരക്ഷണത്തിൽ വിടുകയും പ്രതിയെ അറസ്റ്റും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി പ്രിൻസിപ്പൽ സ്പെഷൽ പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.