റാസിക്ക്
Posted On
date_range Updated On
date_range കാപ്പ നിയമം ലംഘിച്ച യുവാവ് പിടിയിൽ
പള്ളുരുത്തി: കാപ്പ നിയമം ലംഘിച്ച യുവാവിനെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം വീട്ടിൽ പൂച്ച റാസിക്ക് എന്ന റാസിക്കാണ് (28) പിടിയിലായത്. പള്ളുരുത്തി സ്റ്റേഷൻ പരിധിയിൽ മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളിൽ സ്ഥിരം കുറ്റവാളിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കാപ്പ നിയമപ്രകാരം കൊച്ചി സിറ്റി പരിധിയിൽ ഒരു വർഷത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളതാണ്. വ്യാഴാഴ്ച മട്ടാഞ്ചേരി സബ് ഡിവിഷനിൽ നടത്തിയ പരിശോധനക്കിടെയാണ് പിടിയിലായത്. പള്ളുരുത്തി ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐ പി.പി. ജസ്റ്റിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.