ജയ്പൂർ: കൃത്രിമ ഗർഭധാരണ കേന്ദ്രത്തിൽ (ഐ.വി.എഫ്) ഡോക്ടറുടെ നേതൃത്വത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. പരാതിയിൽ ഡോക്ടർക്കും തിരിച്ചറിയാത്ത രണ്ട് പേർക്കുമെതിരെ ജവഹർ നഗർ പൊലീസ് കേസെടുത്തു.
അണ്ഡം ദാനം ചെയ്യാനായാണ് 30കാരി ഐ.വി.എഫ് സെന്‍ററിലെത്തിയത്. ഭർത്താവും കുഞ്ഞും ഒപ്പമുണ്ടായിരുന്നു. പണം നൽകാമെന്ന് ഡോക്ടർ വാഗ്ദാനം ചെയ്തിരുന്നു. ഡോക്ടർ യുവതിയെ ഓപറേഷൻ മുറിയിലേക്ക് കൊണ്ടുപോയി കുത്തിവെപ്പെടുത്ത് മയക്കി. തുടർന്ന് കൂട്ടബലാത്സംഗത്തിനിരയായെന്നാണ് യുവതി പരാതിയിൽ പറഞ്ഞത്.
അജ്മീറിലെ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയതെന്ന് ഡി.സി.പി പറഞ്ഞു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വേണം പ്രതികളെ തിരിച്ചറിയാൻ. യുവതിയുമായി സംസാരിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.