എ.​ഇ.​ഒ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന: ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 11,750 രൂ​പ ക​ണ്ടെ​ടു​ത്തു

നിലമ്പൂർ: എയ്ഡഡ് മേഖലയിലെ ജീവനക്കാർക്ക് ആനുകൂല്യം അനുവദിക്കുന്നതിൽ വ്യാപക ക്രമക്കേടുണ്ടെന്ന പരാതിയിൽ സംസ്ഥാന വ്യാപക പരിശോധനയുടെ ഭാഗമായി നിലമ്പൂർ എ.ഇ.ഒ ഓഫിസിൽ മലപ്പുറം പൊലീസ് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ വിഭാഗം വിജിലൻസ് സംഘം പരിശോധന നടത്തി. സി.ഐ പി. ജ്യോതീന്ദ്രകുമാറിന്‍റെ നേതൃത്വത്തിൽ 11.15ന് എത്തിയപ്പോൾ ജീവനക്കാർ ആരും ഹാജർ ബുക്കിൽ ഒപ്പുവെച്ചിരുന്നില്ല.

കൈവശമുള്ള പണം ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലായിരുന്നു. കണക്കിൽപ്പെടാത്ത 11,750 രൂപ കണ്ടെടുത്തു. തുക ട്രഷറിയിൽ അടക്കും. ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ നിരവധി അപാകതകൾ കണ്ടെത്തി. എസ്.ഐ പി. മോഹൻദാസ്, എ.എസ്.ഐ ടി.ടി. ഹനീഫ, കെ. സന്തോഷ്, ഷിഹാബ്, മലപ്പുറം ആർ.ഡി.ഡി ഓഫിസിലെ എൽ.വി. സജിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഡിവൈ.എസ്.പി മുഖേന റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും.

Tags:    
News Summary - Vigilance inspection at the AEO office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.