അമ്മയെ വെടിവെച്ചു, ഭാര്യയെ വെട്ടി, കുട്ടികളെ വീടിന്‍റെ മുകളിൽനിന്ന് എറിഞ്ഞു; യു.പിയിൽ കുടുംബാംഗങ്ങളെ കൊന്ന് യുവാവ് ജീവനൊടുക്കി

ലഖ്നോ: ഉത്തർപ്രദേശിലെ സീതാപൂരിൽ കുടുംബാംഗങ്ങളെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. പാലാപൂർ ഗ്രാമത്തിലാണ് സംഭവം. അനുരാഗ് സിങ് അമ്മയെ വെടിവച്ചും ഭാര്യയെ ഹാമർ കൊണ്ട് മർദ്ദിച്ചും കുട്ടികളെ വീടിന്‍റെ മുകളിൽ നിന്ന് എറിഞ്ഞുമാണ് കൊലപ്പെടുത്തിയത്.

അനുരാഗിന്‍റെ ഭാര്യ പ്രിയങ്ക(40), 65കാരിയായ അമ്മ, 12, ഒമ്പത്, ആറ് വയസ്സുള്ള മൂന്ന് കുട്ടികളുമാണ് മരിച്ചത്. പ്രതി മദ്യപാനിയും മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയുമാണെന്ന് പൊലീസ് പറഞ്ഞു.

മദ്യപാനിയായ അനുരാഗിനെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആവശ്യം ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച അനുരാഗും കുടുംബവും തമ്മില്‍ തർക്കമുണ്ടായിരുന്നു. വാക്കുതര്‍ക്കത്തിന് തൊട്ടുപിന്നാലെയാണ് ഇയാള്‍ കൊലപാതകം നടത്തിയത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - UP man shoots mother, attacks wife with hammer, throws children off roof

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.