Posted On
date_range Updated On
date_range 18 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് ജീവപര്യന്തം തടവ്
ലഖ്നോ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ 18 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പ്രത്യേക പോക്സോ കോടതി. സിദ്ധു ടിങ്കു എന്ന പിങ്കുവിനെയാണ് ബി.എൻ.സി സെഷൻ 65, പോക്സോ നിയമത്തിലെ സെഷൻ 5 എന്നിവ പ്രകാരം പ്രത്യേക ജഡ്ജി മനോജ് കുമാർ ശിക്ഷിച്ചത്.
രണ്ട് ലക്ഷം രൂപ പിഴയൊടുക്കാനും മുഴുവൻ തുകയും ഇരക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
ജൂലൈ 3 ന് കോടതി സിദ്ധുവിനെതിരെ കുറ്റം ചുമത്തുകയും ജൂലൈ 24 ന് വിധി പ്രഖ്യാപിക്കുകയും ചെയ്തതോടെ 21 ദിവസത്തിനുള്ളിൽ കേസ് തീർപ്പായി.
ഈ വർഷം മാർച്ച് 3 ന് ഖതൗലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബിസ്‌ക്കറ്റ് വാങ്ങാനെന്ന വ്യാജേന ബന്ധുവായ കുട്ടിയെ കൂട്ടികൊണ്ട്പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. രക്തം വാർന്ന് കിടക്കുന്ന നിലയിൽ ബന്ധുക്കൾ കണ്ടെത്തിയതോടെയാണ് കുറ്റകൃത്യം പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.